Accident | മലപ്പുറത്ത് സെവന്‍സ് ടൂര്‍ണമെന്റിനിടെയുണ്ടായ വെടിക്കെട്ട് അപകടം; സംഘാടകര്‍ക്കെതിരെ പൊലീസ് കേസ്; ഗാലറിയില്‍ പൊട്ടിച്ചിതറി പടക്കങ്ങള്‍, വീഡിയോ


● കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്.
● സംഭവത്തില്‍ ആകെ 47 പേര്‍ക്കാണ് പരുക്കേറ്റത്.
● പരുക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്.
● ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മലപ്പുറം: (KVARTHA) അരീക്കോട് തെരട്ടമ്മലില്‍ സെവെന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിന് പിന്നാലെ ചൊവ്വാഴ്ച (18.02.2024) രാത്രിതന്നെ മത്സരം പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. അപകടത്തില്‍ ആകെ 47 പേര്‍ക്കാണ് പരുക്കേറ്റത്.
#kerela :A fireworks display ahead of a sevens football match final at Therattammal near Areekode, Malappuram turned tragic as sparks flew towards the spectators leaving several injured. pic.twitter.com/RZQP11GMmw
— Dilip kumar (@PDilip_kumar) February 19, 2025
തെരട്ടമ്മല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയ്ക്കാണ് സംഭവം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരമായിരുന്ന ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മുകളിലേക്ക് തെറിച്ച പടക്കം ദിശതെറ്റി കാണികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. കാണികള്‍ മാറുംമുമ്പ് പൊട്ടിത്തെറിച്ചു. പരിക്കേറ്റവരെ ആദ്യം പത്തനാപുരം അല്‍നാസ് ആശുപത്രിയിലും തുടര്‍ന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Fireworks accident during a sevens football match in Terattammal, Areekode, Malappuram, injured 47 people. Police have registered a case against the organizers for using fireworks without permission. Most of the injured were children.
#KeralaSports #FireworksAccident #Malappuram #SevensFootball #Accident #PoliceCase