KM Shaji | 'അത്യാവശ്യം കുത്തിത്തിരിപ്പ് നടത്തി തന്നെയാണ് എല്ലാവരും ഭാരവാഹികളായി വന്നിട്ടുള്ളത്'; മുസ്ലിം ലീഗ് സമ്മേളനത്തിൽ ഉപദേശിച്ചും ട്രോളിയും കെഎം ശാജി; വീഡിയോ വൈറൽ

 


മലപ്പുറം: (www.kvartha.com) മുസ്ലിം ലീഗിൽ പഴയ കാലത്ത് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാൻ മെനക്കെടുമ്പോൾ എന്നെ ഭാരവാഹിയാക്കല്ലേന്ന് പറഞ്ഞ് അടുത്ത ട്രെയിനിന് പോകുന്നവരാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ ശാഖാ തലത്തിൽ വരെ ഭാരവാഹിയാകാൻ മത്സരമാണ് നടക്കുന്നതെന്നും സംസ്ഥാന സെക്രടറി കെഎം ശാജി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാജിയുടെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

ഭാരവാഹിത്വം ആരും പിടിച്ച് ഏൽപിച്ചതല്ലെന്നും പിടിച്ച്‍ ഏൽപിച്ചതാണെങ്കിൽ മാറിക്കൊടുക്കാൻ തയ്യാറായാൽ ഏറ്റെടുക്കാൻ വേറെ ആളുണ്ടാവുമെന്നും ശാജി പറയുന്നു. ശാഖ ഭാരവാഹിയാകാൻ ഗൾഫിൽനിന്ന് അവധിയെടുത്ത് വിമാനത്തിൽ വരുന്നവർവരെയുള്ള കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

KM Shaji | 'അത്യാവശ്യം കുത്തിത്തിരിപ്പ് നടത്തി തന്നെയാണ് എല്ലാവരും ഭാരവാഹികളായി വന്നിട്ടുള്ളത്'; മുസ്ലിം ലീഗ് സമ്മേളനത്തിൽ ഉപദേശിച്ചും ട്രോളിയും കെഎം ശാജി; വീഡിയോ വൈറൽ

സ്ഥാനം ലഭിച്ച ശേഷം പാർടി ഭാരവാഹിത്വം മുൾക്കിരീടമാണെന്ന് സ്റ്റേജിന് മുന്നിൽ വന്ന് പറയുന്നത് തട്ടിപ്പാണ്. ഇത് നല്ല കിരീടമാണെന്ന് തോന്നിയിട്ട് തന്നെയാണ് അത്യാവശ്യം കുത്തിത്തിരിപ്പ് നടത്തി എല്ലാവരും ഭാരവാഹികളായി വന്നിട്ടുള്ളതെന്നും ശാജി കൂട്ടിച്ചേർത്തു.


Keywords:  Malappuram, News, Kerala, Video, viral, Social-Media, KM Shaji trolled in Muslim League conference; video went viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia