Relationship | ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച സംഭവം: വൈറൽ വീഡിയോയ്ക്ക് പിന്നാലെ ചർച്ചകൾ തുടരുന്നു


● 2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്.
● ദമ്പതികള്‍ക്ക് 7 -ഉം 9 -ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
● ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴാണ് ഭാര്യ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്.
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ നടന്ന അസാധാരണ വിവാഹം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിവെച്ചു. ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകിയ ബബ്ലു എന്ന യുവാവിന്റെ വീഡിയോ വൈറലായതോടെ, പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
വിവാഹശേഷം ബബ്ലു കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. കുട്ടികളെ നന്നായി നോക്കുമെന്നും അവർക്ക് നല്ലൊരു ഭാവി നൽകുമെന്നും ബബ്ലു പ്രതികരിച്ചു. വിവാഹത്തിൽ പങ്കെടുത്ത നാട്ടുകാർ ബബ്ലുവിന്റെ തീരുമാനത്തെ പിന്തുണച്ചു. എന്നാൽ, ചിലർ ഇത് ധാർമ്മികമായി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.
വിവാഹത്തെക്കുറിച്ച് രാധികയും കാമുകനും പ്രതികരിക്കാൻ തയ്യാറായില്ല. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് ബബ്ലു ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ വിവാഹം സന്ത് കബീർ നഗറിൽ മാത്രമല്ല, ഉത്തർപ്രദേശിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.
ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ, രണ്ട് കുട്ടികളെയും തന്റെ ചുമതലയില്‍ വിടണമെന്നും അവരെ ഇനി താന്‍ ഒറ്റയ്ക്ക് നോക്കുമെന്നും അങ്ങനെ എങ്കില്‍ മാത്രം കാമുകനെ വിവാഹം കഴിച്ചോളൂവെന്നും യുവാവ് ഭാര്യയോട് പറയുന്നത്. ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.
The husband said-
— ShoneeKapoor (@ShoneeKapoor) March 26, 2025
"you go with your love, I will raise the children"
After finding out about his wife's affair.
Then he got his wife married to her boyfriend in the temple, their two children become witnesses along with the whole village. pic.twitter.com/RqbdVlx46X
2017-ല്‍ വിവാഹിതരായ ബബ്ലുവിനും രാധികയ്ക്കും 7-ഉം 9-ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ബബ്ലു ജോലിക്കായി ദൂരെ പോയ സമയത്താണ് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. ഇതറിഞ്ഞ ബബ്ലുവിന്റെ കുടുംബം അദ്ദേഹത്തെ വിവരം അറിയിച്ചു. ആദ്യം ഈ ബന്ധം പറഞ്ഞുമനസ്സിലാക്കി അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ ഭാര്യയുടെ കാമുകനുമായുള്ള വിവാഹം നടത്താന്‍ ബബ്ലു തീരുമാനിക്കുകയായിരുന്നു.
ആദ്യം കോടതിയില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം, ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത രീതിയില്‍ വിവാഹം നടത്തി. വിവാഹത്തിന് മുന്‍പ്, കുട്ടികളുടെ സംരക്ഷണം താന്‍ ഏറ്റെടുക്കുമെന്ന് ബബ്ലു ഭാര്യയോട് ആവശ്യപ്പെട്ടു. രാധിക ഈ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് മക്കളുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ബബ്ലു തന്നെ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ വിവാഹ ചടങ്ങുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Man in Uttar Pradesh arranged his wife's marriage to her lover, taking custody of their children. The unusual wedding ceremony, led by the husband, has gone viral on social media.
#ViralMarriage, #UttarPradesh, #UniqueStory, #Relationship, #SocialMedia, #IndiaNews