Rescue | ഓടുന്ന ട്രെയിനില്‍നിന്ന് താഴെ വീണ 8 വയസ്സുകാരിയെ വീരോചിതമായി രക്ഷപ്പെടുത്തി; കുട്ടിയെ കണ്ടെത്താന്‍ രാത്രി കാല്‍നടയായി തിരച്ചില്‍ നടത്തിയത് 16 കിലോമീറ്റര്‍, വീഡിയോ 

 
8 year old girl miraculously rescued after falling off a moving train

Photo Credit: Screenshot from a Instagram Video by UP POLICE

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രക്ഷപ്പെടുത്തിയത് യുപി പോലീസും ആര്‍പിഎഫും 
● നന്ദിയുമായി കുട്ടിയുടെ മാതാപിതാക്കള്‍. 
● അഭിനന്ദിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍. 
● കുഞ്ഞിന് ചെറിയ പരുക്കുകള്‍ മാത്രം.
● ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കി. 

ലക്‌നൗ: (KVARTHA) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ എട്ട് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലാണ് (UP) സംഭവം നടന്നത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി യുപി പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും രാത്രി കാല്‍നടയായി 16 കിലോമീറ്ററാണ് തിരച്ചില്‍ നടത്തിയത്. 

Aster mims 04/11/2022

കുട്ടിയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവര്‍ത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാം. 

മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടന്‍ തന്നെ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കുട്ടി ട്രെയിനില്‍ നിന്നും വീണുവെന്ന് അറിഞ്ഞ ഉടന്‍ തന്നെ ഇരുട്ടിനെ വകവയ്ക്കാതെ 16 കിലോമീറ്റര്‍ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. 

കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ ഒരു ചരക്ക് തീവണ്ടി നിര്‍ത്തി, കുട്ടിയെ അതില്‍ കയറ്റി അതിവേഗം ലളിത്പൂരിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കി. വീഴ്ചയില്‍ ശരീരത്തിനേറ്റ ചെറിയ മുറിവുകള്‍ ഒഴിച്ചാല്‍ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി പരിശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ജിആര്‍പി ജാന്‍സി അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും അര്‍പ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചു.

#TrainAccident #ChildRescue #IndiaNews #UttarPradesh #RescueOperations #Viral #SocialMedia


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia