Rescue | പാലപ്പിള്ളിയില്‍ കാട്ടാനക്കുട്ടി കക്കൂസ് കുഴിയില്‍ വീണു; തിരികെ കയറ്റാന്‍ ശ്രമം, വീഡിയോ
● പൊലീസും പാലപ്പിള്ളി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
● ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്.
● ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുന്നു.
● ജെസിബി ഉപയോഗിച്ച് കുഴിക്ക് പുറത്തെത്തിക്കാന്‍ ശ്രമം.
തൃശൂര്‍: (KVARTHA) പാലപ്പിള്ളി എലിക്കോട് നഗറില്‍ കാട്ടാനക്കുട്ടി കക്കൂസ് കുഴിയില്‍ വീണു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. പൊലീസും പാലപ്പിള്ളി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്.
ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ രാവിലെ എട്ടോടെയാണ് കാട്ടാന വീണത് നാട്ടുകാരുടെ ശ്രദ്ധയില്‍രപെട്ടത്. ജെസിബി ഉപയോഗിച്ച് ആനയെ കുഴിക്ക് പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്.
കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് വീണ് കിടന്നതിനാല്‍ സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത് ജെസിബി ഉപയോഗിച്ച് കുഴിയുടെ കര ഇടിച്ച് മാറ്റി ആനയെ പുറത്തുകടത്താനാണ് ശ്രമിക്കുന്നത്. ഏകദേശം 200 വാര അകലെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.
#elephantrescue #Kerala #wildlife #animalrescue #savetheelephants #palappilly #india #forest #conservation
Kerala: Elephant calf fell into a septic tank in Palapilli Elikode Nagar, Trissur. Locals saw it around 8 am. Palapilli Range Forest officials reached the spot. pic.twitter.com/ikbmTQNTAq
— Pinky Rajpurohit 🇮🇳 (@Madrassan_Pinky) December 5, 2024