Outrage | ധരിച്ചിരിക്കുന്ന അടിവസ്ത്രം അഴിച്ചുമാറ്റി ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ തിരുകി! യുവതിയുടെ ചലന്‍ജില്‍ വെറുപ്പും വിമര്‍ശനവുമായി നെറ്റിസണ്‍സ്, വീഡിയോ
ന്യൂഡൽഹി: (KVARTHA) സോഷ്യൽ മീഡിയയിൽ (Social Media) ശ്രദ്ധ നേടാനുള്ള മത്സരത്തിൽ അതിരുവിടുന്ന മറ്റൊരു സംഭവം. ഒരു സ്ത്രീ തന്റെ അടിവസ്ത്രം (Underwear) ഊരി ഒരു സൂപ്പർമാർക്കറ്റിലെ ബ്രെഡ് റാക്കിൽ വച്ച വീഡിയോ (Video) സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്ലോ ലോപ്പസ് (Chole Lopez) എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ത്രീ ഒരു ചലഞ്ചിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് അവകാശപ്പെടുന്നത്.
സ്പാനിഷ് വാർത്താ ഏജൻസി ലാ റാസോണിന്റെ റിപ്പോർട്ട് പ്രകാരം, ഒരു മെർക്കഡോണ സൂപ്പർമാർക്കറ്റിലാണ് ഈ സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വെറുപ്പും വിമർശനവും ഉയർന്നു.
മെർക്കഡോണ ഈ സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകിയില്ലെങ്കിൽ താൻ ഇനി ഒരിക്കലും മെർക്കഡോണയിൽ നിന്ന് ബ്രെഡ് വാങ്ങില്ല എന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഈ സ്ത്രീയെ ഒരു പൊതുശല്യമായി കണക്കാക്കി ജീവിതകാലം മുഴുവൻ സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും പോലെയുള്ള പൊതുവിടങ്ങളിൽ നിന്നും അവരെ വിലക്കണമെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. മെർക്കഡോണ നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.
#supermarket, #underwear, #viral, #outrage, #socialmedia, #Spain, #Mercadona
Una "influencer" se quita las bragas en el Mercadona y las esconde en el pan para unos cuántos likes... Pienso que @Mercadona debe denunciar a ésta cerda, ¿Alguien más? pic.twitter.com/4efGUDnSQu
— Muy.Mona/🇪🇸💚 (@Capitana_espana) August 13, 2024