Unusual | കടിച്ച പാമ്പിനെ കഴുത്തില്‍ ചുറ്റി കൂസലില്ലാതെ ആശുപത്രിയിലെത്തി മധ്യവയസ്‌കന്‍; വൈറലായി വീഡിയോ


● ബിഹാറിലെ ഭഗല്‍പുരിലായിരുന്നു സംഭവം.
● കടിച്ചത് അണലി വിഭാഗത്തിലുള്ള പാമ്പ്.
● ആരോഗ്യനിലയെപ്പറ്റി വിവരം പുറത്തുവന്നിട്ടില്ല.
പട്‌ന: (KVARTHA) പാമ്പ് എന്ന് കേട്ടാല്‍ തന്നെ പലര്‍ക്കും പേടിയാണ്. അതിനിടെ പാമ്പ് കടിയേറ്റുവെന്ന് (Snake Bite) മനസ്സിലായാല്‍ ശരീരം മൊത്തം ഒരു വിറയലുമായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു മനുഷ്യന്‍ എല്ലാവരെയും അമ്പരപ്പിക്കുകയാണ്. കടിച്ച പാമ്പിനെ കഴുത്തില്‍ ചുറ്റി കൂസലില്ലാതെ ആശുപത്രിയിലെത്തിയിരിക്കുകയാണ് ഒരു മധ്യവയസ്‌കന്‍.
ബിഹാറിലെ ഭഗല്‍പുരിലായിരുന്നു സംഭവം. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നായ റസ്സല്‍സ് വൈപ്പറാണ് (അണലി വിഭാഗം) പ്രകാശ് മണ്ഡല്‍ എന്നയാളെ കടിച്ചത്. കടി കിട്ടിയതിന് പിന്നാലെ പാമ്പിനെയും കഴുത്തിലിട്ട് പ്രകാശ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. കഴുത്തില്‍ പാമ്പുമായി വന്ന പ്രകാശ് മണ്ഡലിനെ കണ്ട് ആദ്യം ആശുപത്രി ജീവനക്കാരും മറ്റ് രോഗികളും പകച്ചുപ്പോയി.
പാമ്പിന്റെ വായ കയ്യുപയോഗിച്ച് പ്രകാശ് അമര്‍ത്തി പിടിച്ചിരുന്നു. ഉരഗത്തിന്റെ ബാക്കിയുള്ള ശരീരം അദ്ദേഹത്തിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്നു. പിന്നാലെയാണ് തന്നെ കടിച്ച പാമ്പിനെയും കൊണ്ട് പ്രകാശ് ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ക്ക് കാര്യം മനസ്സിലായത്. പാമ്പിനെ കയ്യില്‍ പിടിച്ച് ചികിത്സിക്കുന്നത് എങ്ങനെയെന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത. ഒടുവില്‍ പാമ്പിനെ പ്രകാശിന്റെ കയ്യില്‍നിന്ന് വിടുവിച്ച ശേഷം വൈകാതെ ചികിത്സ നല്‍കി.
പ്രകാശിന്റെ ആരോഗ്യനിലയെപ്പറ്റി വിവരം പുറത്തുവന്നിട്ടില്ലെങ്കിലും പ്രകാശിന്റെയും പാമ്പിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
The video is from Bhagalpur. After being bitten by the snake🐍 , the man brought it with him to the hospital to help identify the species.
— Kumar Manish (@kumarmanish9) October 16, 2024
The emergency response system at the public hospital looks far from satisfactory. #Biharpic.twitter.com/PQgopQTE6L
#snakebite #bizarre #India #hospital #viral #unusual #news