Anger | 'തമിഴ് സിനിമയില്‍ പ്രശ്‌നങ്ങളില്ല'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി നടന്‍ ജീവ; വീഡിയോ
രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് തമിഴ്‌നാട്ടില്‍ തുടക്കമിട്ടിരിക്കുന്നത്.
തമിഴ് സിനിമാ മേഖലയിലും ഹേമ കമിറ്റി പോലുള്ളൊരു സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചെന്നൈ: (KVARTHA) മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ (Hidden camera) വച്ചതായും നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് കണ്ടെന്നുമുള്ള രാധികയുടെ വെളിപ്പെടുത്തലില്‍ തമിഴ് സിനിമാലോകവും (Kollywood) പ്രതിരോധത്തിലായിരിക്കുകയാണ്. തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി (Hema Committee) പോലുള്ളൊരു സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇതിനിടെ, നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തമിഴ് നടന്‍ ജീവ. തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാളം സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കി.
വീണ്ടും തുടരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
#Jeeva #TamilCinema #Radha #Controversy #India #Media #HemaCommittee
Actor #Jiiva 's heated argument with media for questioning him about #HemaCommittee report.
— Deepu (@deepu_drops) September 1, 2024
He claims that "there is no such issues in Tamil industry". #Jeeva pic.twitter.com/kpL935JCeq