Event | വര്‍ണക്കാഴ്ചകളാല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി തിരുവനന്തപുരം; വസന്തോത്സവം ഡിസംബര്‍ 25 മുതല്‍ കനകക്കുന്നില്‍ 

 
Thiruvananthapuram Gears Up for Vasantholsavam, a Vibrant New Year Celebration
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരുക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ദീപാലങ്കാരം.
● വസന്തോത്സവം കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.
● വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

തിരുവനന്തപുരം: (KVARTHA) പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണക്കാഴ്ചകളാല്‍ അനന്തപുരി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2024' ഡിസംബര്‍ 25 മുതല്‍ ജനുവരി 3 വരെ നടക്കും. ക്രിസ്മസ് ദിനത്തില്‍ പുഷ്പമേളയ്ക്കും ആകര്‍ഷകമായ ദീപാലങ്കാരത്തിനും തുടക്കമാകും.

Aster mims 04/11/2022

കനകക്കുന്ന് കൊട്ടാരവളപ്പ് വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളാലും ഇന്‍സ്റ്റലേഷനുകളാലും അലംകൃതമാകും. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വവും മനോഹരവുമായ പുഷ്പങ്ങളുടെ വിപുലമായ ശേഖരം വസന്തോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രവേശന കവാടത്തിലെ ആകര്‍ഷകമായ ദീപാലങ്കാരവും പ്രത്യേക ഇന്‍സ്റ്റലേഷനുകളും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം നല്‍കും. നടപ്പാതകളും മരങ്ങളും കൊട്ടാര മതിലുകളും വര്‍ണപ്രഭയില്‍ കുളിച്ചു നില്‍ക്കും.

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ക്ക് ഈ ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവത്തിന്റെ ചാരുത പകരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ദീപാലങ്കാരമാണ് ഇത്തവണ ഒരുക്കുന്നത്. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഇതിനോടകം ഇടം നേടിയിട്ടുണ്ട്. വസന്തോത്സവം കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുഷ്പമേള കൂടാതെ വ്യാപാര മേള, ഔഷധസസ്യ പ്രദര്‍ശനം, ബയോഡൈവേഴ്‌സിറ്റി എക്‌സിബിഷന്‍, ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും വസന്തോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഓഫീസിലോ കനകക്കുന്നിലെ ഫെസ്റ്റിവെല്‍ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കനകക്കുന്നിലെ ഫെസ്റ്റിവെല്‍ ഓഫീസ് ഡിസംബര്‍ 19 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

വ്യക്തിഗത സംഘടനകള്‍ക്കും നഴ്‌സറികള്‍ക്കുമായി പുഷ്പാലങ്കാര മത്സരവും ഉണ്ടായിരിക്കും. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡി.ടി.പി.സി. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (81295 77496, 94000 55397, info(at)dtpcthiruvananthapuram(dot)com). മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയര്‍മാനും, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളുമായ സംഘാടക സമിതിയാണ് വസന്തോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

#KeralaTourism #VisitKerala #NewYearCelebration #FestivalOfFlowers #IndiaTourism #Kanakakkunnu #Trivandrum

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script