Solo Travel | വിദേശത്ത് ഒറ്റയ്ക്ക് വിനോദ യാത്ര ചെയ്യാൻ പ്ലാനുണ്ടോ? ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കണം!


● ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഭക്ഷണരീതികൾ ശ്രദ്ധിക്കുക.
● ഹോട്ടലുകളുടെ ലൊക്കേഷൻ കൃത്യമായി പരിശോധിക്കുക.
● ഹോട്ടലുകളുടെ നിരക്കുകൾ നികുതി ഉൾപ്പെടെയാണോ എന്ന് ഉറപ്പുവരുത്തുക.
മിന്റു തൊടുപുഴ
(KVARTHA) വിദേശ യാത്രകൾ തനിച്ച് ചെയ്യുന്ന പലരും നമ്മുടെ ഇടയിലുണ്ട്. ബിസിനസ് സംബന്ധമായോ പഠനത്തിനോ ജോലിയ്ക്കോ മറ്റുമായി വിദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരും ഉണ്ട്. വിസിറ്റിംഗ് വിസയിലും മറ്റും ടൂറിനും മറ്റുമായി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നവരും ഉണ്ട്. വിദേശ ടൂറുകൾ തനിച്ചാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങളെക്കുറിച്ച് ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ എഴുതിയ കുറിപ്പാണ് ഇവിടെ കൊടുക്കുന്നത്. തനിച്ചുള്ള വിദേശ യാത്രയിൽ ആർക്കും ഉപകരിക്കപ്പെടുന്നതാണ് ഇത് . ഇതിൽ പറയുന്ന കാര്യങ്ങൾ നമുക്ക് ഒന്ന് ശ്രദ്ധിക്കാം.
1. സാധാരണയായി ഹോട്ടലുകൾക്ക് നാലു തരം മീൽ പ്ലാനുകൾ ഉണ്ട് (Meal plans). സാധാരണ പറയുന്ന പേരുകളാണ് ചുവടെ കൊടുക്കുന്നത്.
CP- Continental Plan: ഈ പ്ലാനിൽ റൂമിന്റെ വാടകയും ബ്രേക്ഫാസ്റ്റും ഉൾപ്പെട്ടിരിക്കുന്നു.(CPAI- Continental plan all inclusive. അതായത് നികുതി ഉൾപ്പെടെ)
MAP- Modified American Plan: റൂമിന്റെ വാടകയും ബ്രേക്ക് ഫാസ്റ്റും കൂടാതെ ലഞ്ച് /ഡിന്നർ എന്നിവയിൽ ഏതെങ്കിലും ഒന്നുകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
AP- American Plan: റൂമിന്റെ വാടകയും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഉൾപ്പെടുത്തിയിരിക്കുന്നു.
EP - European Plan: ഇതിൽ മുറി വാടക മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു.
2. ഹോട്ടലുകൾ പബ്ലിഷ് ചെയ്തിട്ടുള്ള അഥവാ ബുക്കിംഗ് സൈറ്റുകളിൽ കാണുന്ന നിരക്കുകളിൽ നികുതി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.
3. ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ കൃത്യമായി ലൊക്കേഷൻ നോക്കി തന്നെ ബുക്ക് ചെയ്യുക. മാപ്പ് ഇതിന് ഉപകരിക്കും പലപ്പോഴും നമ്മൾ അറിയാതെ വളരെ ദൂരെയായിരിക്കും നമ്മുടെ ഹോട്ടൽ.
4. റിവ്യൂ എന്നത് പലപ്പോഴും പെയ്ഡ് അല്ലെങ്കിൽ പ്രത്യേക ഇഷ്ടപ്രകാരം എഴുതപ്പെടുന്നത് ആണെങ്കിലും ബുക്ക് ചെയ്യുന്നതിന് മുമ്പ് വിവിധ റിവ്യൂസ് വായിച്ചിരിക്കുന്നത് നല്ലതാണ്.
5. പല ബുക്കിംഗ് സൈറ്റുകളിലും റൂമുകളിലെ സൗകര്യങ്ങൾ വ്യക്തമായി കാണിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഹോട്ടലിൽ നേരിട്ട് ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത് നല്ലതാണ്. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. യൂറോപ്പിലെ ഹോട്ടലുകൾ കൂടുതലും ബ്രേക്ഫാസ്റ്റ് റൂം വാടകയിൽ ഉൾപ്പെടുത്താത്തവയാണ്. പല ഹോട്ടലുകളിലും ചിലപ്പോൾ ടൂത്ത്പേസ്റ്റ്, ബ്രഷ് (ഡെന്റൽ കിറ്റ്), ഷാംപൂ, കണ്ടീഷണർ, ഷേവിംഗ് കിറ്റ് തുടങ്ങിയവ ഉണ്ടായി എന്ന് വരില്ല. റൂമുകളിൽ ഇവ കണ്ടില്ലെങ്കിൽ തന്നെ ആവശ്യപ്പെടാവുന്നതാണ്.
6. പല ഹോട്ടലുകളും വളർത്തുമൃഗങ്ങൾക്ക് അനുവാദമുള്ളത് ആണ് എന്ന് അറിഞ്ഞിരിക്കുക. അത് മനസ്സിലാക്കിയിരിക്കണം എന്നുമാത്രം.
7. ക്യാൻസലേഷൻ പോളിസി വ്യക്തമായി മനസ്സിലാക്കിയിരിക്കുക.
8. പല ഹോട്ടലുകളിലും ലഗേജ് സ്റ്റോറേജ് സൗകര്യമുണ്ട്. ഒരുപക്ഷേ നമ്മൾ വളരെ നേരത്തെയാണ് ഹോട്ടലിൽ എത്തുന്നതെങ്കിൽ നമ്മുടെ ലഗേജ് അവിടെ സൂക്ഷിച്ച ശേഷം നമുക്ക് കറങ്ങാൻ പോകാൻ പറ്റും.
9. ചെക്കിൻ, ചെക്കൗട്ട് സമയങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കുക. സാധാരണയായി ചെക്കിൻ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിയും ചെക്ക് ഔട്ട് സമയം രാവിലെ 11 മണിയും ആണ്. ചില ഹോട്ടലുകൾ ഇതിൽ ഇളവുകൾ നൽകാറുണ്ടെങ്കിലും ചിലർ കൂടുതൽ സമയത്തിന് ചാർജ് ചെയ്യാറുണ്ട്.
10. മുറികളിൽ കിട്ടുന്ന പല സാധനങ്ങളും സൗജന്യമായതിനാൽ നമുക്ക് ചെക്ക് ഔട്ട് സമയത്ത് ഒപ്പം കൊണ്ടുപോകാൻ കഴിയുന്നവയാണ്. പേന, പേപ്പർ, ഷേവിങ് കിറ്റ്, ഡെന്റൽ കിറ്റ്, ഫ്രീയായി തന്നിരിക്കുന്ന ബോട്ടിൽഡ് വാട്ടർ, ചെറിയ ബോട്ടിലിലെ ഷാംപൂ, കണ്ടീഷണർ, സോപ്പ് തുടങ്ങിയവ ഒക്കെ നമുക്ക് എടുക്കാവുന്നതാണ്. അതേസമയം വലിയ ഹോട്ടലുകളിൽ മുറികളിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ നമുക്ക് എടുക്കാൻ പാടുള്ളതല്ല.
ചില കാര്യങ്ങളേ ആയിട്ടുള്ളൂ എങ്കിലും വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്ന ഒരു വ്യക്തി അറിഞ്ഞിരിക്കുന്ന ഏകദേശം കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Tips for solo international travel: understand meal plans, check for included taxes, confirm hotel location, read reviews, clarify room amenities, and be aware of cancellation policies.
#SoloTravel, #InternationalTrip, #TravelTips, #TravelGuide, #HotelBooking, #TravelAdvice