Sentosa Island | വിനോദ സഞ്ചാരികള്‍ കാത്തിരിക്കേണ്ടി വരും; സിംഗപുരിലെ സെന്റോസ ദ്വീപിലെ ബീചുകള്‍ താത്ക്കാലികമായി അടച്ചു

 
Oil Spill Forces Closure of Sentosa Island Beaches, Closure, Sentosa Island Beaches, World, Travel
Oil Spill Forces Closure of Sentosa Island Beaches, Closure, Sentosa Island Beaches, World, Travel


ആഫ്രികന്‍ നീര്‍നായ്ക്കളുടെ അദ്ഭുത പ്രകടനങ്ങള്‍.

ജല റൈഡുകള്‍.

ചിത്രശലഭങ്ങളുടെ പാര്‍ക്.

കേബിള്‍ കാറില്‍ ആകാശ സവാരി.

അമ്പരപ്പിക്കുന്ന വിലക്കുറവില്‍ വസ്ത്രശാലകളിലെ  ഷോപിങ്.

സിംഗപുര്‍ സിറ്റി: (KVARTHA) എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്ക് ആവേശത്തിന്റെയും വിനോദത്തിന്റെയും ലോകം പ്രദാനം ചെയ്യുന്നതാണ് സിംഗപുരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റോസ ദ്വീപ്. നേരത്തെ ഒരു ബ്രിടീഷ് സൈനിക താവളമായും പിന്നീട് ജാപനീസ് തടവുകാരുടെ കാംപായും ഉപയോഗിച്ചിരുന്ന ഈ ദ്വീപ് 1970-കളില്‍ സെന്റോസ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പ്രതിവര്‍ഷം 25 ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കുന്ന ജനപ്രിയ റിസോര്‍ടുകയും ജലധാരകളും വലയം ചെയ്തു കിടക്കുന്ന സെന്റോസാ കടല്‍തീരം അതിസുന്ദരമായ മറ്റൊരു കാഴ്ചയാണ്. 

ഉല്ലാസ നൗകകളിലും മറ്റു ജലകേളികളിലും ഏര്‍പെട്ടിരിക്കുന്ന സഞ്ചാരികളുടെ നീണ്ടനിര ഇവിടെയെത്തിയാല്‍ കാണാം. ഡോള്‍ഫിനുകളുമൊത്തുള്ള കളികളും ആഫ്രികന്‍ നീര്‍നായ്ക്കളുടെ അദ്ഭുത പ്രകടനങ്ങളും ജല റൈഡുകളും ഈ കടലനുഭവത്തെ അവിസ്മരണീയമാക്കുന്നു. 

അഞ്ഞൂറോളം ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന സെന്റോസാ ദ്വീപിനെ സിംഗപുരിന്റെ കളിക്കളം എന്ന് വിളിക്കാം. 365 ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു മെഗാ വിനോദ കേന്ദ്രമായാണ് ഈ ദ്വീപിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായ ഒരു തീം ഗ്രാമമാണിത്. 

കേബിള്‍ കാറില്‍ ഒരു ആകാശ സവാരി ആസ്വദിക്കാന്‍ ഇംബിയാ ലുകൗടിലേക്ക് വരണം. 4-ഡി സിനിമാ പ്ലാസയില്‍ ആടിയുലഞ്ഞും ആര്‍ത്തുവിളിച്ചും രസിപ്പിക്കുന്ന ഒരു സിനിമാ പ്രദര്‍ശനവും ഇമേജ് മ്യൂസിയത്തിലെ മെഴുകുപ്രതിമകളും ചരിത്രസാക്ഷ്യങ്ങളും കണ്ടുള്ള കൗതുകസഞ്ചാരം. മേല്‍ക്കൂരയുള്ള പക്ഷിസങ്കേതത്തില്‍ നൂറുകണക്കിന് പക്ഷികളുമൊത്ത് ചുറ്റിക്കറങ്ങുകയും ചിത്രശലഭങ്ങളുടെ പാര്‍കില്‍ നയനസുന്ദരമായി ഉല്ലസിക്കുകയും ചെയ്യാം.

മലമ്പാമ്പു മുതല്‍ തേള്‍ വരെ എല്ലാ ഉരഗജാലങ്ങളെയും കണ്ട് ഇന്‍സെക്റ്റ് കിങ്ഡത്തിലൂടെയുള്ള നടത്തം. ആകാശം മുട്ടുന്ന ടൈഗര്‍ ഗോപുരത്തിന് മുകളില്‍ നിന്നുള്ള നഗരക്കാഴ്ചയും മൂന്നര കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരത്തെ പകല്‍ മുഴുവന്‍ നീളുന്ന ജലകേളികളും രാത്രി, തെരുവിലൂടെ ഓപണ്‍ എയര്‍ സവാരിയും ത്രിലടിപ്പിക്കുന്നതാണ്. ഫുഡ് പ്ലാസകളില്‍ തീറ്റ മത്സരം. അമ്പരപ്പിക്കുന്ന വിലക്കുറവില്‍ വസ്ത്രശാലകളിലെ  ഷോപിങ് ഇതെല്ലാം സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുകയാണ്.

നഗരത്തില്‍ നിന്ന് 45 മിനുട് യാത്രയുണ്ട് സെന്റോസയിലേക്ക്. കാറിലും ബസിലും മോണോ റെയിലിലും ട്രാമിലുമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാം. ഇന്ന് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സിംഗപുരിലെത്തുന്നത് സെന്റോസയില്‍ ഉല്ലസിക്കാനാണ്. ദ്വീപിലേക്ക് പ്രവേശനത്തിന് ഫീസ് നല്‍കണം. ഓരോ റൈഡിനും വെവ്വേറെ എന്‍ട്രി ഫീയും ഉണ്ട്. എന്നാല്‍ ദ്വീപിനകത്തെ ബസ് സവാരി സൗജന്യമാണ്. സിംഗപുരിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന സ്വര്‍ഗമാണ് ഇവിടമെന്നത് ഒന്നിലധികം ദിവസങ്ങള്‍ ചെലവഴിച്ച് അനുഭവിച്ച് തന്നെ അറിയേണ്ട അവിസ്മരണീയതയാണ്. 

എന്നാല്‍, സെന്റോസ ദ്വീപിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തീരത്ത് കഴിഞ്ഞ ദിവസം രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്ന് സെന്റോസ ദ്വീപിലെ ബീചുകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നെതര്‍ലാന്‍ഡ്സ് ഉടമസ്ഥതയിലുള്ള ഡ്രെഡ്ജറും സിംഗപുര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലും കൂട്ടിയിടിച്ചാണ് കടലില്‍ എണ്ണച്ചോര്‍ച്ചയുണ്ടായത്. തീരദേശ സേനയും തുറമുഖ അധികൃതരും ചേര്‍ന്ന് ഇവിടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിനെ തുടര്‍ന്നാണ് സെന്റോസ ദ്വീപിലെ ടാന്‍ജോങ്, പലവാന്‍, സിലോസോ എന്നീ ബീചുകള്‍ താല്‍ക്കാലികമായി അടച്ചത്. ഈ ബീചുകളില്‍ സഞ്ചാരികള്‍ കടലിലിറങ്ങുന്നത് വിലക്കിക്കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീരം പൂര്‍ണമായും ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia