Access Restricted | 'വനപ്രദേശത്ത് അതിക്രമിച്ച് കയറിയാല്‍ പിഴ'; നീലക്കുറിഞ്ഞി കാണാനെത്തുന്നുവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്
● പശ്ചിമ ഘട്ട മലനിരകളിലെ അത്ഭുതം.
● ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെ.
● 3 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞികളും ഉണ്ട്.
സുല്‍ത്താന്‍ബത്തേരി: (KVARTHA) സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല ആഘോഷ കേന്ദ്രമായ നീലഗിരിയില്‍ (Nilgiri) നീലക്കുറിഞ്ഞി (Neelakurinji) കൂടി പൂത്തതോടെ മനോഹരമായ ചുറ്റുപാടാണ് നമുക്ക് കാണാന്‍ കഴിയുക. ഈ സീസണില്‍ ഊട്ടിയിലേക്കും നീലഗിരിയിലേക്കും പോവുന്ന ആളുകള്‍ക്ക് കാഴ്ചയുടെ ദൃശ്യ വിരുന്നാണ് നീലക്കുറിഞ്ഞി പൂത്ത കുന്നുകള്‍ ഒരുക്കുക.
എന്നാല്‍ നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി കാണാനെത്തെരുതെന്ന് തമിഴ്നാട് വനംവകുപ്പിന്റെ നിര്‍ദ്ദേശം. വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തിരിക്കുന്നത്. ആദ്യനാളുകളില്‍ ധാരാളം കാഴ്ച്ചക്കാര്‍ എത്തിയിരുന്നെങ്കിലും വനം വകുപ്പിന്റെ നിര്‍ദ്ദേശം വന്നതോടെ ഇവിടങ്ങളിലേക്ക് എത്താനാകുന്നില്ല.
ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍, പ്രത്യേകിച്ച് പശ്ചിമ ഘട്ട മലനിരകളില്‍ പലപ്പോഴും കാഴ്ചയുടെ വിരുന്നൊരുക്കുന്ന അത്ഭുതമാണ് നീലക്കുറിഞ്ഞി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഈ പൂവുകള്‍ കാണാന്‍ സഞ്ചാരികള്‍ ഒഴുകാറുണ്ട്. കേരളത്തില്‍ ഇടുക്കിയിലെ വിവിധ മേഖലകളിലും തമിഴ്നാട്ടില്‍ നീലഗിരിയിലും ഈ പൂവുകള്‍ വിടരുന്ന അപൂര്‍വ കാഴ്ച ആരുടേയും മനസ് കീഴടക്കുന്നതാണ്. ഇതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞി മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞികള്‍ വരെ ഗൂഢല്ലൂര്‍ മേഖലകളിലുണ്ട്.
#Neelakurinji #Nilgiris #ForestConservation #TourismRestrictions #FlowerBloom