'മൂന്നാറിലെ ദുരനുഭവം മറക്കില്ല, ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും മോശം അനുഭവം': ഇനി കേരളം സന്ദർശിക്കാൻ വരില്ലെന്ന് മുംബൈ യുവതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുംബൈയിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വിഡിയോയിലൂടെ പങ്കുവെച്ചത്.
● ഓൺലെെൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനമുണ്ടെന്ന് പറഞ്ഞ് പ്രാദേശിക ടാക്സി ഡ്രൈവർമാർ ഇവരെ തടഞ്ഞു.
● 'പൊലീസിൻ്റെ സഹായം തേടിയെങ്കിലും അവർ പ്രാദേശിക ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.'
● 'യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലെെൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്.'
● സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ യുവതിയും സുഹൃത്തുക്കളും യാത്രാ പരിപാടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
മുംബൈ: (KVARTHA) മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുംബൈയിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് തനിക്കും സുഹൃത്തുക്കൾക്കും മൂന്നാർ സന്ദർശന വേളയിലുണ്ടായ മോശം അനുഭവം വിഡിയോയിലൂടെ തുറന്നു പറഞ്ഞത്. ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ഈ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി വിഡിയോയിൽ പറയുന്നു.
ഓൺലെെനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമുണ്ടെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം പ്രാദേശിക ടാക്സി ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു. തങ്ങളുടെ സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് യുവതി പൊലീസിൻ്റെ സഹായം തേടാൻ തീരുമാനിച്ചത്.
പൊലീസും അതേ നിലപാടിൽ
എന്നാൽ സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. പ്രാദേശിക ടാക്സി യൂണിയൻ ഡ്രൈവർമാർ ഓൺലെെൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടതെന്നും യുവതി വിഡിയോയിൽ പറയുന്നു. 'ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്' — എന്ന് യുവതി ചൂണ്ടിക്കാട്ടി. തുടർന്ന് മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്ന യുവതി, സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് ട്രിപ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ യുവതി തൻ്റെ ദുരനുഭവം വിശദമാക്കുന്നു. 'കേരളത്തിൻ്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദർശിക്കാൻ എനിക്ക് ഇനി കഴിയില്ല' — എന്ന് ജാൻവി പറഞ്ഞു.
അതേസമയം, തൻ്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചതായും യുവതി വ്യക്തമാക്കി. ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി എന്നും സന്ദേശങ്ങൾ ലഭിച്ചതായി യുവതി പറയുന്നു.
വിനോദസഞ്ചാരികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടതില്ലേ? ഈ വാർത്തയിൽ നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Mumbai tourist shares bad experience with taxi drivers and police in Munnar, vows never to return to Kerala.
#Munnar #KeralaTourism #OnlineTaxiIssue #TouristSafety #TaxiUnion #Janhavi
