SWISS-TOWER 24/07/2023

Transport | ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; കൊല്ലം-എറണാകുളം മെമു സര്‍വീസ് കാലാവധി നീട്ടി 

 
Kollam-Ernakulam MEMU Service Extended Until 2025
Kollam-Ernakulam MEMU Service Extended Until 2025

Photo Credit: X/Southern Railway

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യാത്രക്കാരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയതോടയാണ് നീട്ടിയത്.
● ആഴ്ചയില്‍ 5 ദിവസമാണ് കോട്ടയം വഴിയുള്ള മെമു സര്‍വീസ്.
● പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം സര്‍വീസ് തുടങ്ങി. 

തിരുവനന്തപുരം: (KVARTHA) കൊല്ലം-എറണാകുളം-കൊല്ലം സ്‌പെഷല്‍ സര്‍വീസിന്റെ കാലാവധി അടുത്ത വര്‍ഷംവരെ നീട്ടി. യാത്രക്കാരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സര്‍വീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയില്‍ അഞ്ച് ദിവസമാണ് കോട്ടയം വഴിയുള്ള മെമു സര്‍വീസ്.

Aster mims 04/11/2022

രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മെമു സര്‍വീസ് ആരംഭിച്ചത്. 

രാവിലെ 6.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 9.35ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനില്‍ എത്തുംവിധമാണ് സര്‍വീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്.

രാവിലെ 6.59ന് കായംകുളം ജങ്ഷനിലെത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിന്‍ ഏറ്റുമാനൂരില്‍ 8.08ന് എത്തി ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയില്‍ എത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും. ഇവിടെ 9.35ന് എത്തും. ഇവിടെ നിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിന്‍ 11.10ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.30ന് കൊല്ലത്തും എത്തും.

#Kerala, #MEMU, #train, #transportation, #Kottayam, #Kollam, #Ernakulam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia