Rule | ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ
● മാറ്റം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
● 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനില്‍ക്കും.
● ഐആര്‍സിടിസിയുടെ ഓഹരികള്‍ ഇടിഞ്ഞു.
● വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ ബാധിക്കില്ല.
ചെന്നൈ: (KVARTHA) ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര റെയില്‍വേ മന്ത്രാലയം. അനുവദനീയമായ ദിവസങ്ങള്‍ 120ല്‍ നിന്ന് 60 ദിവസമായി കുറച്ചുകൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റുകള്‍ക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് സമയം കുറച്ചിരിക്കുന്നത്.
ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയില്‍വേ.
ഇനി ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെടുന്നതിന് 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി (Indian Railway Catering and Tourism Corporation) ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂവെന്നാണ് മാറിയ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഈ പുതിയ മാറ്റം 2024 നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. പിന്നാലെ ഐആര്‍സിടിസിയുടെ ഓഹരികള്‍ വൈകുന്നേരം 14:20 ന് 2.2 ശതമാനം ഇടിഞ്ഞ് 867.60 രൂപയില്‍ വ്യാപാരം ചെയ്തു.
താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് തുടങ്ങിയ ചില പകല്‍ സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തില്‍ മാറ്റമില്ല, മുന്‍കൂര്‍ റിസര്‍വേഷനുകള്‍ക്കുള്ള കുറഞ്ഞ സമയപരിധി ഇതിനകം നിലവിലുണ്ട്. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയുടെ കാര്യത്തിലും മാറ്റമില്ലെന്നും ഉത്തരവില്‍ പറയുന്നു.
എന്നിരുന്നാലും, നവംബര്‍ 1-ന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനായുള്ള പുതിയ നിയമങ്ങള്‍ ആ ബുക്കിംഗുകളെ ബാധിക്കില്ല. അതായത്, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനില്‍ക്കുമെന്ന് റെയില്‍വേ അറിയിക്കുന്നു.
#IndianRailways #TrainTickets #IRCTC #Travel #Booking #India #News