Hotel | ഇന്ത്യയിലോ വിദേശത്തോ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോൾ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

 
Image Representing Important Things to Remember When Booking Hotel Rooms in India or Abroad
Image Representing Important Things to Remember When Booking Hotel Rooms in India or Abroad

Representational Image Generated by Meta AI

● സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിങ്ങനെ ഹോട്ടൽ മുറികൾക്ക് പലതരത്തിലുണ്ട്.
● കിംഗ്, ക്വീൻ, ഡബിൾ, ട്വിൻ എന്നിങ്ങനെ വിവിധ തരം ബെഡുകൾ ലഭ്യമാണ്.
● സിംഗിൾ, ഡബിൾ, ട്രിപ്പിൾ, ക്വാഡ്, സ്വീറ്റ് എന്നിങ്ങനെ മുറികളെ തരം തിരിച്ചിട്ടുണ്ട്.
● മുറിയുടെ സൗകര്യങ്ങൾ അനുസരിച്ച് അതിൻ്റെ വാടകയിൽ വ്യത്യാസം വരുന്നു.

റോക്കി എറണാകുളം

(KVARTHA) നമ്മൾ പ്രധാനമായും അവധിക്കാലത്തും മറ്റും സ്വദേശത്തും വിദേശത്തുമൊക്കെയായി വിനോദയാത്രകളും മറ്റും ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. കുടുംബ സമേതം ഈ അവസരങ്ങളിലൊക്കെ ടൂർ പോകുന്നവരും കുറവല്ല. ഏത് സ്ഥലത്ത് എത്തിയാലും സുരക്ഷിതമായി താമസിക്കാൻ പറ്റുന്ന സ്ഥലങ്ങൾ നല്ല റൂമുകൾ ആവും ഈ അവസരത്തിൽ പലരുടെയും ചിന്ത. ഈ അവസരത്തിൽ ഇന്ത്യയിലോ വിദേശത്തോ യാത്ര ചെയ്യുമ്പോൾ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോൾ ഓർത്തിരിക്കേണ്ട  പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ടൂറിസം വകുപ്പ്  മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അതിൽ ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ച് കൃത്യമായി പറഞ്ഞു തരുന്നു. 

കുറിപ്പിൽ പറയുന്നത്: ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോൾ ഓർത്തിരിക്കേണ്ട ഒരു പ്രധാന കാര്യം വിവിധതരത്തിലുള്ള മുറികൾ ഉണ്ട് എന്നതാണ്. പലപ്പോഴും ഈ കാര്യം നാം ഓർക്കാറില്ല. ഏറ്റവും സിമ്പിൾ ആയി നാം മനസ്സിലാക്കിയിരിക്കേണ്ടത് സ്റ്റാൻഡേർഡ് റൂം (Standard Room), ഡീലക്സ് റൂം (Deluxe Room) എന്നിവ എന്താണെന്നതാണ്. സാധാരണഗതിയിൽ ഒരു ഹോട്ടലിലെ ഏറ്റവും നിരക്ക് കുറഞ്ഞ കാറ്റഗറിയാണ് സ്റ്റാൻഡേർഡ് റൂം. എന്നാൽ ബാത്റൂം, ടീപ്പോയ്, കസേര, ടെലിവിഷൻ, ഇൻ്റർകോം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. 

എന്നാൽ ഡീലക്സ് റൂമിനെ വേറിട്ട് നിർത്തുക അതിന്റെ വലിപ്പവും ബാൽക്കണി പോലുള്ള സൗകര്യങ്ങളും മുറിയിൽ നിന്നുള്ള കടൽ, കായൽ ഗാർഡൻ, മലനിരകൾ  പോലുള്ളവയുടെ കാഴ്ചകളും കുറച്ചുകൂടി ഉയർന്ന ആഡംബരവുമാണ്. അങ്ങനെയാണ് ഗാർഡൻ വ്യൂ, ബീച്ച് വ്യൂ, മൗണ്ടൻ വ്യൂ എന്നൊക്കെ പറയുക. പല തരത്തിലുള്ള മുറികളാണ് പല ഹോട്ടലുകളിലും ഉണ്ടാവുക. സിംഗിൾ റൂം (Single Room), ഡബിൾ റൂം (Double Room), ട്രിപ്പിൾ റൂം (Triple Room), ക്വാഡ് റൂം (Quad Room), സ്വീറ്റ് (Suite) തുടങ്ങി പിന്നെയുമുണ്ട് നിരവധി വിഭാഗങ്ങൾ. 

ക്വീൻ ബെഡിന് (Queen sized bed) സാധാരണ 60 ഇഞ്ച് വീതിയും 80 ഇഞ്ച് നീളവും ഉള്ളപ്പോൾ കിംഗ് ബെഡിന് (King sized bed) 76 ഇഞ്ച് വീതിയും 80 ഇഞ്ച് നീളവുമാണ്. എന്നാൽ ഒരു ഡബിൾ ബെഡിൻ്റെ സാധാരണ വലുപ്പം 78 ഇഞ്ച്  വീതിയും 84 ഇഞ്ച് നീളവും ആണ്. ട്വിൻ ബെഡ്സ് അഥവാ ട്വിൻ ഷെയറിങ് എന്നു പറയുമ്പോൾ 'സാധാരണ' 42 ഇഞ്ച് വീതിയുള്ള രണ്ട് ബഡുകൾ ആണുണ്ടാവുക. സിംഗിൾ റൂം എന്നത് ഒരാൾക്ക് മാത്രമുള്ളതാണ്. അവിടെ സാധാരണ ഗതിയിൽ 42 ഇഞ്ച് വീതിയുള്ള ഒരു ബെഡ് മാത്രമാണ് ഉണ്ടാവുക. ആധുനിക ഹോട്ടലുകളിൽ ഇപ്പോൾ സാധാരണയായി ഇത്തരം റൂമുകൾ ഉണ്ടാകാറില്ല. 

ഉണ്ടെങ്കിൽ തന്നെ അത് 60 ഇഞ്ച് വീതിയുള്ള ക്വീൻ ബഡായിരിക്കും. രണ്ടുപേർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള ഡബിൾ റൂമിൽ രണ്ട് ഫുൾ സൈസ് ബെഡോ അല്ലെങ്കിൽ ഒരു കിംഗ് / ക്വീൻ ബെഡോ ഉണ്ടാവും. ഒരേ മുറിയിൽ കഴിയണം അതേസമയം രണ്ട് ബെഡുകൾ വേണം എന്ന് നിർബന്ധമുള്ളവർക്ക് ട്വിൻ ഷെയറിങ് ആവശ്യപ്പെടാം. ഡബിൾ റൂമിൽത്തന്നെ ഒരാൾക്ക് മാത്രം കഴിയണമെങ്കിൽ (Double Room with single occupancy) അങ്ങനെയും പറ്റും. മൂന്നുപേർക്ക് ഉദ്ദേശിച്ചിട്ടുള്ള ട്രിപ്പിൾ റൂമിൽ ഒരു വലിയ ബെഡും രണ്ട് ചെറിയ ബെഡുകളും ആണ് സാധാരണ ഉണ്ടാവുക. 

ചിലപ്പോൾ മൂന്ന് ചെറിയ ബെഡുകളോ, ഒരു ഡബിളും ഒരു ചെറിയ ബെഡുമോ അതുമല്ലെങ്കിൽ രണ്ട് ഡബിൾ ബെഡുകളോ ആകാം. നാലുപേർക്കുള്ള ക്വാഡിൽ ഏറ്റവും കുറഞ്ഞത് രണ്ട് ഡബിൾ ബെഡ്ഡുകൾ ഉണ്ടാവും. നാല് സിംഗിൾ ബെഡ്ഡുകൾ ഉള്ള ക്വാഡ് റൂം പൊതുവേ കുറവാണ്. വളരെ വിശാലമായ സ്വീറ്റിൽ (suite) കിടപ്പുമുറിയെ ബന്ധിച്ച് ലിവിങ് റൂം ഉണ്ടായിരിക്കും. കിച്ചൻ ഉണ്ടാവാം. ആഡംബരം ഏറ്റവും ഉയർന്ന രീതിയിലായിരിക്കും. ഡബിൾ റൂമിൽ തന്നെ സ്റ്റാൻഡേർഡ് ഡബിൾ റൂം, ഡീലക്സ് ഡബിൾ റൂം, സ്വീറ്റിൽ തന്നെ ജൂനിയർ സ്വീറ്റ്, എക്സിക്യൂട്ടീവ് സ്വീറ്റ്, പ്രസിഡൻഷ്യൽ സ്വീറ്റ് അങ്ങനെ പല വിഭാഗങ്ങൾ പിന്നെയും ഉണ്ടാകും. 

ഒരു ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ഏറ്റവും വലിയ, ഏറ്റവും കൂടുതൽ ആഡംബരമുള്ള സീറ്റിനെയാണ് പെന്റ്ഹൗസ് സ്വീറ്റ് (Penthouse Suite) എന്നു വിളിക്കുക. മിക്ക ഹോട്ടലുകളിലും 'എക്സ്ട്രാ ബെഡ്' (Extra bed) നൽകാറുണ്ട്. ഇതിന് പക്ഷേ പ്രത്യേകം ചാർജ് ചെയ്യും. ഓർക്കേണ്ട കാര്യം നല്ല ഹോട്ടലുകൾ ഒന്നും തന്നെ ഡബിൾ റൂമിൽ മൂന്നു പേരിൽ കൂടുതൽ അനുവദിക്കില്ല എന്നതും അതുകൊണ്ട് അക്കാര്യത്തിൽ വഴക്കിനു പോകരുത് എന്നതുമാണ്. അപ്പാർട്ട്മെൻറ് എന്നത് ദീർഘകാല താമസത്തിനുള്ള , അടുക്കളയും തുണി അലക്കുന്നതിനുള്ള സൗകര്യവും ഒക്കെയുള്ള വിശാലമായ സംവിധാനമാണ്. 

പ്രത്യേകിച്ച് സിമ്മിംഗ് പൂൾ ഉള്ളത് അല്ലെങ്കിൽ സിമ്മിംഗ് പൂളിലേയ്ക്ക് തുറക്കുന്നതുമായ മുറികളെയാണ് കബാന (cabana) എന്ന് വിളിക്കുന്നത്. Disabled ആയവർക്കായി വീൽ ചെയറിന് കയറാൻ പറ്റുന്ന Accessible Rooms ഉണ്ട്. ജക്കൂസി (Jacuzzi) എന്ന് എല്ലാവരും കേട്ടു കാണും. ശരിക്കും ഹോട് ടബ് (hot tub) / ഹോം സ്പാ (home spa) നിർമാണത്തിലെ ഒറിജിനൽ /പോപ്പുലർ ബ്രാൻ്റ് ആണ് ജക്കൂസി. വളരെയധികം പോപ്പുലറായപ്പോൾ ഹോട്ട് ടബ്ബുകൾക്കെല്ലാം ജക്കൂസി എന്ന പേര് വന്നു! ജെറ്റ് , ഫിൽട്ടൽ, ഹൈഡ്രോതെറാപ്പി എല്ലാം അടങ്ങിയ ഹോട് ടബ്ബാണ് ജക്കൂസി. 2 പേർ മുതൽ 9 പേർക്ക് വരെ ഉപയോഗിക്കാവുന്ന ജക്കൂസികൾ ഉണ്ട! മസിൽ പെയിൻ, സ്ട്രെസ്സ് എന്നിവ കുറയ്ക്കാൻ ഹോട്ട് ടബ്ബുകൾ സഹായിക്കുന്നു'. 

വിദേശ യാത്ര ചെയ്യുന്നവർക്കൊക്കെ ഈ വിവരം റൂമുകൾ ബുക്ക് ചെയ്യുന്ന കാര്യത്തിൽ സഹായകമാകും. എന്ത് വിനോദയാത്ര ആയാലും ആ യാത്രകൾ ആ സ്ഥലത്ത് നിന്ന് നന്നായി ആസ്വദിക്കണമെങ്കിൽ നല്ല റൂമുകൾ കിട്ടിയേ മതിയാകും. നല്ല റൂമുകൾ താമസത്തിന് കിട്ടിയെങ്കിൽ മാത്രമേ ഒരോ യാത്രകളും ആസ്വാദ്യകരും സന്തോഷകരവും ആകുകയുള്ളു.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

This article provides insights into the different types of hotel rooms available and the factors to consider when booking them, whether in India or abroad. It emphasizes understanding the distinctions between room categories like standard, deluxe, suites, and others, as well as the importance of amenities and views.

#HotelBooking #TravelTips #Accommodation #RoomTypes #VacationPlanning #TravelAdvice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia