Travel | കാനനഭംഗി ആസ്വദിച്ച് 'ഗവി'യില്‍ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാം; ഇപ്പോള്‍ കേരളത്തിലെവിടെ നിന്നും പോകാന്‍ സൗകര്യവും 

 
Celebrate Christmas with a trip to Gavi in Kerala
Celebrate Christmas with a trip to Gavi in Kerala

Photo Credit: X/Kerala Tourism

● കെഎസ്ആര്‍ടിസി ബസില്‍ കയറി കാട്ടുവഴികളിലൂടെ യാത്ര.
● കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്‍. 
● യാത്രയ്ക്ക് ഒരു പകല്‍ മാത്രം മതി.
● വടക്ക് ഭാഗത്തുള്ളവര്‍ക്ക് രണ്ട് രാത്രി യാത്ര വേണം.

സോണിച്ചന്‍ ജോസഫ്

(KVARTHA) 'ഗവി' എന്ന പ്രദേശം കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഒരുപാട് ആളുകള്‍ കേരളത്തില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ ആയി ഇവിടം കാണാന്‍ എത്താറുണ്ട്. ഇടുക്കി ജില്ലയ്ക്കും പത്തനംതിട്ട ജില്ലയ്ക്കും ഇടയ്ക്കായി കിടക്കുന്ന ഈ പ്രദേശം കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരായി എത്തിയ ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് പ്രശസ്തമായത്. 

അതിനുശേഷമാണ് ഈ പ്രദേശം വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അന്നു മുതല്‍ ഇങ്ങോട്ട് ഇവിടം വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രം കൂടിയാണ്. തേക്കടി സഞ്ചരിക്കാന്‍ എത്തുന്നവര്‍ ഗവി കൂടി സഞ്ചരിച്ചാണ് മടങ്ങാറുള്ളത്. 

എന്താണ് ഗവിയുടെ പ്രത്യേകത?

ഗവി ഇഷ്ടമല്ലാത്ത, ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ കയറി കാട്ടുവഴികളിലൂടെ ഗവിയുടെ കുളിര്‍മയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. കാടിനുള്ളിലൂടെ അണക്കെട്ടുകളും കാട്ടുവഴികളും പച്ചപ്പും കാടിനുള്ളിലെ നാടും കണ്ടുള്ള യാത്രകള്‍ മലയാളികളെ പരിചയപ്പെടുത്തിയതും പോകാന്‍ സഹായിച്ചുമെല്ലാം ഓര്‍ഡിനറി എന്ന സിനിമയും അതില്‍ പ്രധാന കഥാപാത്രമായി എത്തിയ കെഎസ്ആര്‍ടിസി ബസുമാണ്. 

അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറയും ഒക്കെ കണ്ടുമടങ്ങാവുന്നതാണ്. ഇപ്പോള്‍ ഗവിയിലേക്ക് കേരളത്തിലെവിടെനിന്നും പോകാം പറ്റുന്ന രീതിയില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു കെ.എസ്.ആര്‍.ടി.സിയുടെ തന്നെ ബജറ്റ് ടൂറിസം സെല്‍.  ഒറ്റ യാത്രയില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന കാഴ്ചകള്‍ കണ്ടു വരുവാന്‍ ഇനി പ്രയാസമൊട്ടുമില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താല്‍ മാത്രം മതി. 

ഗവിയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന യാത്രയ്ക്ക് ഒരു പകല്‍ മാത്രം മതി. പത്തനംതിട്ടയില്‍ നിന്നോ സമീപ ജില്ലകളില്‍ നിന്നോ വരുന്നവര്‍ക്ക് ഒറ്റ പകലില്‍ ഇത് പൂര്‍ത്തിയാക്കാമെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് രണ്ട് രാത്രി യാത്രകൂടി വേണ്ടി വന്നേക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും തിരുവനന്തപുരം : 9447479789, കൊല്ലം : 9747969768, പത്തനംതിട്ട : 9744348037 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഗവി യാത്ര തീര്‍ച്ചയായും നിങ്ങള്‍ക്ക് മികച്ചൊരു അനുഭവം പ്രദാനം ചെയ്യുമെന്നതില്‍ സംശയം വേണ്ട. കാടിനെ അറിയാനും അനുഭവിക്കാനും ഈ യാത്ര എല്ലാവര്‍ക്കും ഉപകാരപ്പെടും.

#GaviTrip, #ChristmasInKerala, #BudgetTourism, #KSTRC, #TravelKerala, #GaviTour

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia