Travel | ഇടുക്കി വാഗമണ്ണിൽ കണ്ടിരിക്കേണ്ട 6 സ്ഥലങ്ങൾ

 
6 Must-Visit Places in Vagamon, Idukki
6 Must-Visit Places in Vagamon, Idukki

Image Credit: Website / Kerala Tourism

● പല്ലോഴുക്കും പാറ വെള്ളച്ചാട്ടം മനോഹരമായ ട്രെക്കിംഗ് സ്ഥലമാണ്.
● വാഗമണിലെ പൈൻ ഫോറസ്റ്റ് പച്ചപിടിച്ച പ്രകൃതിയുടെ വിസ്മയം ആണ്.
● വാഗമൺ ഹിൽസ് സൂര്യാസ്തമയ കാഴ്ചയ്ക്കും പ്രശസ്തമാണ്.
● കുരിശുമല ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്.
● തങ്ങൾ പാറക്ക് ആത്മീയവും ചരിത്രപരവുമായ പ്രാധാന്യം ഉണ്ട്.

ഡോണൽ മൂവാറ്റുപുഴ

(KVARTHA) കേരളത്തിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന ജില്ലകളിലൊന്ന് ഇടുക്കിയാണ്. ഓരോ വർഷവും ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന തേക്കടിയും മൂന്നാറുമൊക്കെ ഇടുക്കിയിൽ ആണുള്ളത്. മഞ്ഞും തേയിലക്കാടും തണുപ്പും ഒക്കെയാണ് ഇടുക്കിയിൽ വിനോദസഞ്ചാരികൾ ആകർഷിക്കപ്പെടുന്നത്. ഇടുക്കിയിൽ മൂന്നാറും തേക്കടിയും മാത്രമല്ല. അതുപോലെ മറ്റ് ആകർഷണീയമായ വിനോദസഞ്ചാരകേന്ദ്രങ്ങളും ഇടുക്കി ജില്ലയിൽ ഉണ്ട്. 

അത്തരത്തിൽ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് വാഗമൺ. ഇവിടെ ഒരു ദിവസമെങ്കിലും താമസിച്ച് ഇവിടുത്തെ സൗന്ദര്യം നുകരാൻ എത്തുന്ന ധാരാളം ഇന്ത്യയ്ക്കും പുറത്തുമായുണ്ട്. ഈ സ്ഥലത്തിൻ്റെ പ്രാധാന്യം തന്നെയാണ് അതിന് കാരണം. മൊട്ടക്കുന്നുകളും പച്ചപ്പും തണുപ്പ് കാലാവസ്ഥയും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. വാഗമൺ എന്ന സ്ഥലത്തിന് ചുറ്റുമായി ഒരുപാട് പ്രദേശങ്ങൾ ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്. അത്തരത്തിൽ  വാഗമണ്ണിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 6 സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 

1. വാഗമൺ ഗ്ലാസ്‌ ബ്രിഡ്ജ് 

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലെ വാഗമണിലെ ഒരു സ്കൈവാക്ക് ഗ്ലാസ് പാലമാണ്. 40 മീറ്റർ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻറിലിവർ ഗ്ലാസ് പാലമാണ്. ഡിടിപിസിയുടെ മുൻകൈയിൽ ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിൽ നിർമ്മിച്ച പാലം സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 2023 സെപ്റ്റംബർ ആറിന് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 

2. പാലൊഴുക്കും പാറ വെള്ളച്ചാട്ടം 

പാലോഴുകും പാറ വെള്ളച്ചാട്ടം ഒരു തടാകത്തിൽ നിന്ന് ഉറവുന്ന ഒരു ചെറിയ അരുവി ആണ്. നിബിഡവനങ്ങളുമായി ലയിക്കുന്ന സമൃദ്ധമായ കുന്നുകൾക്കൊപ്പം തോട്ടിലൂടെ ഒഴുകുന്ന അരുവി കാണേണ്ട കാഴ്ചയാണ്. വെള്ളച്ചാത്തത്തിലേക്കുള്ള വഴി ട്രെക്കിംഗ് യാത്രക്കാർക്കിടയിൽ ജനപ്രിയമാണ് 

3. വാഗമൺ മൊട്ടക്കുന്നുകൾ

പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ നിറഞ്ഞതും കണ്ണുകൾക്ക് വിരുന്നൊരുക്കുന്നതുമായ ഒരു പ്രശസ്തമായ ആകർഷണമാണ് ബാരൻ ഹിൽസ്. ഇത് പ്രദാനം ചെയ്യുന്ന സൂര്യാസ്തമയ കാഴ്ച ആളുകളെ വളരെയധികം ആകർഷിക്കുന്നു. ഭൂപ്രകൃതി കാരണം, കുന്നുകൾ ട്രക്കിംഗിനും പാരാഗ്ലൈഡിംഗിനും പറ്റിയ സ്ഥലമാണ്.

4. വാഗമൺ പൈൻ ഫോറസ്റ്റ് 

വാഗമൺ പൈൻ ഫോറസ്റ്റ്, കുത്തനെയുള്ള ചരിവുകളിൽ പരിസ്ഥിതിയിൽ തഴച്ചുവളരുന്ന ഗംഭീരമായ പൈൻ മരങ്ങൾ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. അപൂർവ്വമായി തിരക്ക് അനുഭവപ്പെടുന്ന ഈ സ്ഥലം മലിന രഹിതവും എല്ലാവരേയും ആകർഷിക്കുന്നതുമാണ്.  നീണ്ട നടത്തങ്ങൾക്കും ഫോട്ടോഗ്രാഫിക്ക്‌ അനുയോജ്യമായ നിരവധി കാഴ്ചകളും ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗമൺ പൈൻ ഫോറസ്റ്റ് ഒരു അനുഗ്രഹമാണ്.

5. കുരിശുമല 

കേരളത്തിലെ പ്രശസ്തമായ ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്. പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച പോലുള്ള മതപരമായ ദിവസങ്ങളിൽ ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. തീർത്ഥാടനം കൂടാതെ, വാഗമണിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുരിശുമല. ഇവിടത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷവും സഞ്ചാരികളെ ആകർഷിക്കുന്നു.

6. തങ്ങൾ പാറ 

സമുദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങൾപാറ, പ്രകൃതിയുടെ അത്ഭുതകരമായ ഒരു കാഴ്ചയാണ്. ഈ പ്രദേശത്തെ ആത്മീയ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഒരു ഗോളാകൃതിയിലുള്ള ശിലയാണ് ഇതിന്റെ പ്രധാന ആകർഷണം. എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സൂഫിവര്യനായ ഷെയ്ഖ് ഫരീദുദ്ദീൻ ഈ കുന്നിൽ താമസിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന കല്ലാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ മരണശേഷം ഈ കല്ലിന് വലിപ്പം കൂടിയെന്നും പറയുന്നു. അദ്ദേഹത്തിന്റെ ഖബറിടം ഈ അത്ഭുതകരമായ കല്ലിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

ഈരാറ്റുപേട്ട വഴിയും തൊടുപുഴ വഴിയും വാഗമണ്ണിൽ എത്താൻ സാധിക്കും. തേക്കടി കാണാൻ പോകുന്നവർക്ക് വാഗമൺ കൂടി സന്ദർശിച്ച് മടങ്ങാവുന്നതാണ്. തേക്കടിക്ക് പോകുന്ന വഴിയിൽ തന്നെയാണ് വാഗമണ്ണും സ്ഥിതി ചെയ്യുന്നത്. കൂടാതെ സിനിമക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് ഈ സ്ഥലം. മലയാളം സിനിമകളെ കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും ഇവിടെ ഷൂട്ട് ചെയ്യാറുണ്ട്. അത്രയ്ക്ക് മനോഹരമാണ് ഈ പ്രദേശം. ഇവിടുത്തെ വാഗമൺ പൈൻ ഫോറസ്റ്റ് പ്രദേശങ്ങളൊക്കെയാണ് ഷൂട്ടിംഗിന് തെരഞ്ഞെടുക്കുന്നത്. വാഗമൺ സന്ദർശിക്കാൻ പദ്ധതിയിടുന്നവർക്ക് ഉപകാരപ്രദമാകുന്ന ഈ ലേഖനം പങ്കിടാൻ ശ്രദ്ധിക്കുക.
 

#Vagamon #KeralaTourism #IndiaTravel #HillStation #Adventure #Nature #GlassBridge #Waterfall #PineForest #Trekking

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia