പുതിയ സ്റ്റാറ്റസ് അത്ര ക്ലിക് ആയില്ല; വാട്ട്സ് ആപ്പ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 11.03.2017) പുതിയ സ്റ്റാറ്റസ് അപ്‌ഡേഷന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ വാട്ട്‌സ് ആപ്പ് പഴയ സ്റ്റാറ്റസ് തിരികെ കൊണ്ടുവന്നു. പുതുതായി അവതരിപ്പിച്ച വീഡിയോ, ഫോട്ടോ സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് എബൗട്ട് എന്ന പേരില്‍ തിരികെ കൊണ്ടുവന്നത്.
പുതിയ സ്റ്റാറ്റസ് അത്ര ക്ലിക് ആയില്ല; വാട്ട്സ് ആപ്പ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവന്നു

എന്നാല്‍ ഇത് പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. വൈകാതെ തന്നെ പ്ലേസ്റ്റോറിലും ഈ അപ്‌ഡേഷന്‍ ലഭിക്കും. വാട്ട്‌സ് ആപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേഷന്‍ നിലവില്‍ ലഭ്യമാകുക. ഇതിനായി വാട്ട്‌സ് ആപ്പ് ബീറ്റാ ടെസ്റ്റ് റണ്ണിംഗിന്റെ ഭാഗമാകേണ്ടതുണ്ട്. WhatsApp Beta Community ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്ട്‌സ് ആപ്പ് ടെസ്റ്റ് റണ്ണിന്റെ ഭാഗമാകാം. അതിന് ശേഷം പ്ലേസ്റ്റോറില്‍ നിന്നും വാട്ട്‌സ് ആപ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ പഴയ സ്റ്റാറ്റസ് തിരികെ ലഭിക്കും. ഇതുകൂടാതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പഴയ സ്റ്റാറ്റസ് തിരികെ ലഭിക്കും.

പുതിയ സ്റ്റാറ്റസ് അത്ര ക്ലിക് ആയില്ല; വാട്ട്സ് ആപ്പ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവന്നു

പുതിയ വീഡിയോ, പിക്ചര്‍ സ്റ്റാറ്റസിന് വ്യാപകമായി വിമര്‍ശനം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് വാട്ട്‌സ് ആപ്പ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവന്നത്. പുതിയ അപ്‌ഡേഷനോടെ പ്രൊഫൈലിന്റെ താഴെ എബൗട്ട് എന്നിടത്ത് ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റ് സ്റ്റാറ്റസ് ചേര്‍ക്കാനാകും. ഇതുകൂടാതെ വീഡിയോ, പിക്ചര്‍ സ്റ്റാറ്റസ് വന്നതോടെ അപ്രത്യക്ഷമായ വാട്ട്‌സ് ആപ്പ് കോണ്‍ടാക്ട് ലിസ്റ്റും തിരികെ വന്നു. വലതു ഭാഗത്ത് ഏറ്റവും താഴെയായാണ് കോണ്‍ടാക്ട് ലിസ്റ്റിനായി പുതിയ ഐക്കണ്‍ കൊണ്ടുവന്നത്. ഇവിടെ ക്ലിക്ക് ചെയ്താല്‍ വാട്ട്‌സ് ആപ്പ് കോണ്‍ടാക്ട് ലിസ്റ്റ് ലഭ്യമാകും.

മെസേജ് ടൈപ്പ് ചെയ്യുന്നിടത്ത് തന്നെ വലതു വശത്തായി ഫോട്ടോ അറ്റാച്ച് ചെയ്യാനും, ഫോട്ടോയെടുക്കാനുമുള്ള ഓപ്ഷനും പുതിയ വേര്‍ഷനില്‍ ലഭിക്കും. ഗ്രൂപ്പ് ചാറ്റിനും, പേഴ്‌സണല്‍ ചാറ്റിനുമായി മെസേജിംഗ് ടൈപ്പിംഗ് ബോക്‌സിന് പ്രത്യേക തീമുകളും വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Whatsapp, Technology, Text Status, Update, Video Picture Status, WhatsApp Text Status Feature Makes a Return With 'About' Description.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia