വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പിലേക്കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 12.05.2016) വാട്‌സ്ആപ് ഉപയോഗിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. സ്മാര്‍ട്ട്‌ഫോണിലും ടാബുകളിലും മാത്രം വിലസിയ വാട്‌സ്ആപ്പ് ഇതാ ടെസ്‌ക്ടോപ്പിലേക്കും എത്തുന്നു. ഇതിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്.

വിന്‍ഡോസ്, മാക് എന്നിവയില്‍ അധിഷ്ഠിതമായ വെബ് ആപ്‌ളിക്കേഷനിലും ലഭ്യമാകും. നിലവില്‍ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ച കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ കമ്പ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന വെബ് ആപ്പാണ് വരുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ വരികയോ, ചാര്‍ജ് തീരുകയോ ചെയ്താല്‍ കമ്പ്യൂട്ടറിലെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഡെസ്‌ക്ടോപ്പ് ആപ്‌ളിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും.

വാട്‌സ്ആപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് പരിഷ്‌കരണങ്ങള്‍.ഏത് ഫോര്‍മാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്‌സ്ആപ്പ് നമ്പരിലേക്ക് അയക്കാന്‍ സാധിക്കുന്ന സിപ് ഫയല്‍ ഷെയറിങ് സംവിധാനവും ഉടന്‍ നിലവില്‍ വരും.

വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പിലേക്കും
SUMMARY: Windows/OS X: WhatsApp is working hard to become your go-to messenger. Now that it’s free for everyone, you can use WhatsApp on your computer with the new desktop apps.

Keywords: Whatsapp, Desktop, App,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia