ഓഗസ്റ്റ് 22ന് അച്ചടി തുടങ്ങിയ 2,000 രൂപ നോട്ടില്‍ സെപ്റ്റംബര്‍ നാലിന് സ്ഥാനമേറ്റ ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പ്; എല്ലാം മായം...

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17.02.2017) ഓഗസ്റ്റില്‍ അച്ചടി തുടങ്ങിയ 2000 രൂപ നോട്ടില്‍, സെപ്റ്റംബറില്‍ അധികാരമേറ്റ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്. സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ ബി ഐ ഗവര്‍ണറായി ചുമതലയേറ്റത്. എന്നാല്‍ ഓഗസ്റ്റില്‍ തന്നെ 2,000 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചതായും റിസര്‍വ് ബാങ്ക് തന്നെ പറയുന്നു. ഈ നോട്ടുകളില്‍ ഉള്ളതാകട്ടെ ഊര്‍ജിത് പട്ടേലിന്റെ ഒപ്പും.

ഓഗസ്റ്റ് 22ന് അച്ചടി തുടങ്ങിയ 2,000 രൂപ നോട്ടില്‍ സെപ്റ്റംബര്‍ നാലിന് സ്ഥാനമേറ്റ ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പ്; എല്ലാം മായം...

ഇതുസംബന്ധിച്ച് ആര്‍ ബി ഐക്ക് നിരവധി തവണ ഇമെയില്‍ അയച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് രാജ്യത്തെ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഇതിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ ഓഗസ്റ്റില്‍ 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഓഗസ്റ്റിലാകട്ടെ രഘുറാം രാജനായിരുന്നു ആര്‍ ബി ഐ ഗവര്‍ണര്‍.

ഇക്കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എങ്ങിനെ വന്നുവെന്നതാണ് സംശയം ഉയര്‍ത്തുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, RBI, Controversy, National, What's cooking? Urjit Patel signed Rs 2000 notes while Rajan was in office.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia