ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 18/01/2017) രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ തങ്ങളുടെ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി രാജ്യത്തെ 17 ടെലികോം സര്‍ക്കിളുകളില്‍ വിജയകരമായി അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ 2400 പട്ടണങ്ങളില്‍ ഇതു ലഭ്യമാക്കാനായുള്ള നീക്കത്തിലാണെന്നും വോഡഫോണ്‍ പ്രഖ്യാപിച്ചു.
കേരളം, കര്‍ണാടക, കൊല്‍ക്കത്ത, ഡെല്‍ഹി, എന്‍സിആര്‍, മുംബൈ, ഹരിയാന, യു പി (വെസ്റ്റ്), യു പി (ഈസ്റ്റ്), ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, അസ്സം, നോര്‍ത്ത് ഈസ്റ്റ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ ഇപ്പോള്‍ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ആസ്വദിക്കാം. തങ്ങള്‍ക്കു ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം ഉള്ള 17 സര്‍ക്കിളുകളിലും ലോകത്തെ ഏറ്റവും വലിയ 4ജി ശൃംഖല അവതരിപ്പിക്കാനായതായി പ്രഖ്യാപിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുനില്‍ സൂദ് ചൂണ്ടിക്കാട്ടി.
വോഡഫോണ്‍ ഇന്ത്യയുടെ ആകെ വരുമാനത്തിന്റെ 91 ശതമാനവും മൊബൈല്‍ ഡാറ്റ വരുമാനത്തിന്റെ 95 ശതമാനവും ഈ 17 സര്‍ക്കിളുകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഓരോ പത്തു മിനിറ്റിലും തങ്ങള്‍ ഓരോ 4ജി സൈറ്റുകള്‍ ആരംഭിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപയോഗിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് അനുഭവത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ആസ്വദിക്കാനാവുക. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി അവതരിപ്പിച്ചിട്ടുള്ള ഓരോ സര്‍ക്കിളിലും സവിശേഷമായ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപയോഗിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് അനുഭവത്തിന്റെ കാര്യത്തില്‍ വീഡിയോകളും സംഗീതവും വേഗത്തില്‍ ഡൗണ്‍ലോഡു ചെയ്യുകയും അപ്‌ലോഡു ചെയ്യുന്നതിലൂടെ ഗണ്യമായ മുന്നേറ്റമാണ് നേടാനാവുക. തടസ്സമില്ലാത്ത വീഡിയോ ചാറ്റുകളും പ്രിയപ്പെട്ട ആപ്പുകള്‍ സൗകര്യത്തോടെ ഉപയോഗിക്കുന്നതിലുമെല്ലാം ഇത് സഹായകരമാകും.. ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോ സ്ട്രീമിങ്, മൊബൈല്‍ ഗെയിമിങ്, ഇരു വശത്തേക്കുമുള്ള വീഡിയോ കോളിങ് എന്നിവയെല്ലാം അവര്‍ക്ക് ആസ്വദിക്കാം.
വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ സര്‍ക്കിളിലും സവിശേഷമായ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്. സിം മാറ്റിയെടുക്കുമ്പോള്‍ 2 ജി ബി സൗജന്യ ഡാറ്റ, ഉയര്‍ന്ന മൂല്യമുള്ള ഡാറ്റ പാക്കുകള്‍, ഒരു ജി ബിയോ മുകളിലോ ഉള്ള ഡാറ്റ പാക്കുകള്‍ വാങ്ങുമ്പോള്‍ നാലിരട്ടി വരെ ഡാറ്റ ആനുകൂല്യം, വോഡഫോണ്‍ ശൃംഖലയുമായി കണക്ട് ചെയ്യുന്ന 4ജി ഉപകരണങ്ങളില്‍ അധിക സൗജന്യ 9 ജി ബി ഡാറ്റ, ഒരു മണിക്കൂര്‍ നേരത്തേക്ക് പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, വോഡഫോണ്‍ പ്ലേയില്‍ സൗജന്യ പ്രവേശനം, സൗകര്യപ്രദമായി ആസ്വദിക്കാന്‍ 150-ല്‍ പരം ലൈവ് ടിവി ചാനലുകളും 14,000 ത്തില്‍ പരം സിനിമകളും ടിവി ഷോകളുമായി വൈവിധ്യമാര്‍ന്ന ആസ്വാദന ലോകം തുടങ്ങിയവ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളില്‍ പെടുന്നു.
Keywords : Vodafone, Kochi, Kerala, Mobil Phone, Technology, 4G.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.