പ്രാദേശിക ഭാഷയില്‍ ചാറ്റിങ് സൗകര്യമൊരുക്കാന്‍ വോഡഫോണ്‍ - വാട്‌സ്ആപ്പ് സഹകരണം
Jul 3, 2017, 19:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.07.2017) രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ, വാട്‌സ്ആപ്പുമായി ചേര്‍ന്ന് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രാദേശിക ഭാഷയില്‍ ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ പരസ്പര ആശയവിനിമയം സാധ്യമാക്കി ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന ആദ്യ ടെലികോം സേവന ദാതാവാണ് വോഡഫോണ്‍.
ലോകമൊട്ടാകെ വാട്‌സ്ആപ്പ് ഇന്ന് 50 ഭാഷകളില്‍ ലഭ്യമാണ്. 10 ഭാഷകള്‍ ഉപയോഗിക്കുന്ന 20 കോടി വരിക്കാരാണ് വാട്‌സ്ആപ്പിന് ഇന്ത്യയിലുള്ളത്. വാട്‌സ്ആപ്പില്‍ പുതിയതായി അവതരിപ്പിച്ച പ്രാദേശിക ഭാഷ ഫീച്ചറിന്റെ പ്രചാരണത്തിനായി വോഡഫോണ്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോള്‍ വിവിധ ഭാഷകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് പടിപടിയായി മനസിലാക്കി തരുവാന്‍ ആനിമേഷന്‍ ഡിസ്‌പ്ലേയാണ് ഒരുക്കിയിട്ടുളളത്. ഇതുവഴി ഏതാനും ക്ലിക്കുകളിലൂടെ വോഡഫോണില്‍ പ്രാദേശിക ഭാഷയില്‍ വാട്‌സ്ആപ്പ് സെറ്റ് ചെയ്യാം. ചാറ്റിങ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്, പ്രാദേശിക ഭാഷയില്‍ മെസേജുകള്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയെല്ലാം സാധ്യമാണ്. ലളിതമായ ക്ലിക്കിലൂടെ വാട്‌സ്ആപ്പ് പോലും ഇന്‍സ്റ്റാള്‍ ചെയ്യാം.
വരിക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായി അവരവരുടെ ഭാഷയില്‍ തന്നെ ചാറ്റ് ചെയ്യാന്‍ സഹായിക്കാനും, പഠിപ്പിക്കുന്നതിനുമായി വാട്‌സ്ആപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലക്ഷക്കണക്കിന് വരുന്ന ഇന്റര്‍നെറ്റ് വരിക്കാരെ ഇതുവഴി ശാക്തീകരിക്കാന്‍ സാധിക്കുമെന്നും വോഡാഫോണ്‍ ഇന്ത്യ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു. തങ്ങളുടെ കണക്ടിംഗ് ഫോര്‍ ഗുഡ് എന്ന തത്വശാസ്ത്രത്തിന്റെ ഭാഗമായാണിത്. പ്രാദേശിക ഭാഷകള്‍ക്ക് പിന്‍തുണ നല്‍കുക എന്നുള്ളത് തങ്ങളുടെ വ്യക്തമായ ലക്ഷ്യമാണ്, വാട്‌സ്ആപ്പുമായുള്ള പ്രചാരണം ആ ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയാണെന്ന് സന്ദീപ് കടാരിയ കൂട്ടിച്ചേര്‍ത്തു.
വോഡാഫോണുമായി ചേര്‍ന്ന് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ക്ക് ആശയവിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ ഇനി വാട്‌സ്ആപ്പിലൂടെ പ്രിയപ്പെട്ടവരുമായി എപ്പോള്‍, എവിടെവച്ചും ചാറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും ഭാഷ തെരഞ്ഞെടുക്കുന്നതില്‍ വളരെ പ്രാധാന്യമുണ്ടെന്നും വോഡഫോണുമായി സഹകരിച്ച് ഇത് സാധ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് നീരജ് അറോറ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Vodafone, Technology, Kerala, Vodafone and WhatsApp to empower customers to chat in language of their choice.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.