വിവോ എസ്1 ഫോണിന്റെ വിലകുറച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 04.05.2020) വിവോ എസ്1 ഫോണിന്റെ വിലകുറച്ചു. വിവോ എസ്1 ഫോണ്‍ 17,990 രൂപയ്ക്കാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. ഇപ്പോള്‍ ആയിരം രൂപയുടെ വിലക്കുറവാണ് വിവോ നല്‍കിയിരിക്കുന്നത്. 4ജിബി റാം+128 ജിബി ഇന്റേണല്‍ മെമ്മറി പതിപ്പിന് ഇതോടെ പുതിയ വിപണി വില 16,990 രൂപയായിരിക്കും. അതേ സമയം ഈ ഫോണിന്റെ 6ജിബി റാം പതിപ്പിന് പഴയ വിലയായ 19,990 ആയിരിക്കും.

അതേസമയം ഈ ഫോണിന്റെ വില്‍പ്പന താല്‍ക്കാലികമായി വിവോ നിര്‍ത്തിയിട്ടാണ് ഉള്ളത്. പുതിയ വില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭ്യമാണ്. 6.38 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ ഫോണാണ് വിവോ എസ്1. ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഫോണിന്റെഓപ്പറേറ്റിംഗ് സിസ്റ്റം. ബാറ്ററി ശേഷി 4,000 എംഎഎച്ചാണ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമായാണ് വിവോ എസ്1 എത്തുന്നത്. 6 എംപിയാണ് പ്രൈമറി സെന്‍സര്‍, 8 എംപിയാണ് സെക്കന്ററി സെന്‍സര്‍, 2 എംപി സെന്‍സറാണ് മൂന്നാമത്തെ ക്യാമറ. മുന്നില്‍ അപ്പച്ചര്‍ എഫ് 2.0 ഓടെ 32 എംപി സെല്‍ഫി ക്യാമറയാണ് എസ് 1ന് ഉള്ളത്.

വിവോ എസ്1 ഫോണിന്റെ വിലകുറച്ചു

Keywords:  New Delhi, News, National, Technology, Price, Mobile Phone, Smart Phone, Vivo S1, Camera, Battery, Vivo S1 gets a price cut in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia