ടിക് ടോക് പോലീസിനും പ്രിയം; സുരക്ഷ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് പോലീസ്; നീക്കം കേരളാ പോലീസ് ടിക് ടോക്കിലൂടെ നടത്തിയ ജനപ്രിയ ഇടപെടലുകള്‍ക്ക് പിന്നാലെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17.08.2019) ടിക് ടോക് പോലീസിനും പ്രിയമേറിയതാകുന്നു. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ സുരക്ഷ സംബന്ധിച്ച സന്ദേശങ്ങളും സാമൂഹ്യ പ്രാധാന്യമുള്ള സന്ദേശങ്ങളും നല്‍കാന്‍ തയ്യാറായി ഉത്തരാഖണ്ഡ് പോലീസ്. സ്ത്രീസുരക്ഷ, സൈബര്‍ സുരക്ഷ, റോഡ് സുരക്ഷ, വിവിധ സാമൂഹ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഉത്തരാഖണ്ഡ് പോലീസ് ടിക് ടോക്കില്‍ പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളാ പോലീസ് ടിക് ടോക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ പുതിയ നീക്കം. ജനങ്ങളുമായി വളരെ എളുപ്പത്തില്‍ ഇടപെടാന്‍ സൗകര്യമുള്ള ഒരു ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമാണ് ടിക് ടോക്കെന്നും ഇതിലൂടെ ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങളും സാമൂഹ്യ പ്രധാന്യമുള്ള സന്ദേശങ്ങള്‍ നല്‍കാനും സാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ല ജനങ്ങളിലേക്ക് നല്ല സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ടിക് ടോക് പോലീസിനും പ്രിയം; സുരക്ഷ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് പോലീസ്; നീക്കം കേരളാ പോലീസ് ടിക് ടോക്കിലൂടെ നടത്തിയ ജനപ്രിയ ഇടപെടലുകള്‍ക്ക് പിന്നാലെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Technology, Police, Message, Uttarakhand Police Joins TikTok To Promote Safety, Social Causes
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia