Cyber Crime | യുപിഐ ഉപയോക്താക്കൾ ജാഗ്രതൈ! 'കോൾ മെർജിംഗ് തട്ടിപ്പ്' സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും; എൻപിസിഐയുടെ മുന്നറിയിപ്പ്


● കോൾ മെർജിംഗ് തട്ടിപ്പ് പുതിയ രീതിയിലുള്ള സൈബർ ആക്രമണമാണ്.
● തട്ടിപ്പുകാർ ഒടിപി കൈക്കലാക്കി പണം തട്ടുന്നു.
● അപരിചിതരിൽ നിന്നുള്ള കോളുകൾ അവഗണിക്കുക.
● കോളുകൾ മെർജ് ചെയ്യാതിരിക്കുക.
ന്യൂഡൽഹി: (KVARTHA) നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഉപയോക്താക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു പുതിയ തട്ടിപ്പ് രീതിയാണ് 'കോൾമെർജിംഗ് സ്കാം'. സൈബർ കുറ്റവാളികൾ ഈ തന്ത്രം ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്നു. മുമ്പ് മിസ്ഡ് കോൾ തട്ടിപ്പ് വ്യാപകമായിരുന്നു. ഇപ്പോൾ ഇതാ പുതിയൊരു തട്ടിപ്പ് രീതി കൂടി രംഗത്തെത്തിയിരിക്കുകയാണ്.
കാൾ മെർജിംഗ് തട്ടിപ്പ് എങ്ങനെ?
എൻപിസിഐയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഉപയോക്താക്കൾക്ക് ഈ പുതിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തട്ടിപ്പുകാർ പലപ്പോഴും ആളുകളെ വിളിക്കുകയും ഒരു പരിപാടിക്ക് ക്ഷണിക്കുകയോ അല്ലെങ്കിൽ ജോലി അഭിമുഖത്തിന് വിളിക്കുകയാണെന്നോ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം അറിയുന്ന ഒരാളിൽ നിന്നാണ് നമ്പർ ലഭിച്ചതെന്നും അവർ പറയുന്നു. സംഭാഷണത്തിനിടയിൽ, അവർ മറ്റൊരു നമ്പറിലേക്ക് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. സുഹൃത്തിൽ നിന്നുള്ള കോളാണെന്ന് വിശ്വസിപ്പിക്കാനാണ് ഇത്.
എന്നാൽ, രണ്ടാമത്തെ കോൾ ബാങ്കിൽ നിന്നുള്ള ഒടിപി കോളായിരിക്കും. കോളുകൾ മെർജ് ചെയ്തുകഴിഞ്ഞാൽ, തട്ടിപ്പുകാരന് ഒടിപി എളുപ്പത്തിൽ കേൾക്കാൻ സാധിക്കും. ഇതിലൂടെ ഇരയുടെ ഒടിപി കൈക്കലാക്കി പണം തട്ടാൻ അവർക്ക് സാധിക്കുന്നു. പലപ്പോഴും ആളുകൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുന്നത് പണം നഷ്ടപ്പെട്ടതിന് ശേഷമാണ്. ഒടിപികൾ സാധാരണയായി എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ആണ് ലഭിക്കുന്നത്. എന്നാൽ, ചിലർക്ക് ഫോൺ കോളിലൂടെ ഒടിപി കേൾക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ഇതാണ് തട്ടിപ്പുകാർ എളുപ്പത്തിൽ ഉപയോഗിക്കുന്നത്.
Scammers are using call merging to trick you into revealing OTPs. Don’t fall for it! Stay alert and protect your money. 🚨💳 Share this post to spread awareness!#UPI #CyberSecurity #FraudPrevention #StaySafe #OnlineFraudAwareness #SecurePayments pic.twitter.com/kZ3TmbyVag
— UPI (@UPI_NPCI) February 14, 2025
എങ്ങനെ രക്ഷനേടാം?
ഏത് തട്ടിപ്പിനെതിരെയും ജാഗ്രത പുലർത്തുന്നത് ഏറ്റവും പ്രധാനമാണ്. കൂടുതൽ മുൻകരുതലുകൾ എടുക്കുന്നതിലൂടെ തട്ടിപ്പിനിരയാകാനുള്ള സാധ്യത കുറയ്ക്കാം. അപരിചിതമായ നമ്പറിൽ നിന്ന് വിളികൾ വന്നാൽ അവഗണിക്കുന്നതാണ് നല്ലത്. അതുപോലെ, അപരിചിതരുമായി കോളുകൾ മെർജ് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ ഫോണിൽ സ്പാം ഡിറ്റക്ഷൻ ഫീച്ചർ ഓൺ ചെയ്യുന്നത് ഒരു പരിധി വരെ സഹായകമാകും. കോൾ സെറ്റിംഗ്സിൽ പോയി സ്പാം കോൾ ഫിൽട്ടർ ഓപ്ഷൻ എനേബിൾ ചെയ്യുന്നതിലൂടെ അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ ബ്ലോക്ക് ചെയ്യാനാകും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് സുരക്ഷിതമായി ഇരിക്കുക.
ഈ മുന്നറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക, അവരെയും ഈ തട്ടിപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുക.
The National Payments Corporation of India (NPCI) has issued a warning about a new scam targeting UPI users called 'Call Merging Scam'. Scammers call victims, trick them into merging calls, steal OTPs, and then steal money from bank accounts. Users are advised to be cautious of unknown callers and avoid merging calls.
#UPIFraud #CallMergingScam #CyberSecurity #NPCI #OnlineSafety #FraudAlert