വ്യാജ പട്ടയങ്ങള്‍ക്കു വിട; ഇനി ഡിജിറ്റലൈസ്ഡ് പട്ടയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 01/02/2015) വ്യാജ പട്ടയത്തിന്റെ പേരില്‍ കേട്ടുകൊണ്ടിരുന്ന പേരുദോഷത്തില്‍ നിന്നും ഇടുക്കി ജില്ലക്ക് മോചനം. ഇനി മുതല്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത പട്ടയങ്ങളാണ് വിതരണം ചെയ്യുക. തിങ്കളാഴ്ച രാജാക്കാട് നടക്കുന്ന പട്ടയമേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ ആദ്യ ഡിജിറ്റലൈസ്ഡ് പട്ടയങ്ങള്‍ വിതരണം ചെയ്യും.
പേപ്പറില്‍ എഴുതി തയ്യാറാക്കിയ പട്ടയങ്ങള്‍ സര്‍ക്കാര്‍ സീലോടെ നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി സൃഷ്ടിച്ചാണ് മൂന്നാറിലടക്കം വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാര്‍ തട്ടിയെടുത്തിരുന്നത്. സര്‍ക്കാര്‍ മുദ്രയോടെ സ്‌കാന്‍ ചെയ്ത് വ്യാജനിര്‍മ്മിതിക്ക് ഇടനല്കാത്ത വിധത്തിലാണ് ഡിജിറ്റലൈസ്ഡ് പട്ടയം നിര്‍മ്മിച്ചിരിക്കുന്നത്.

വൈദ്യുത ബോര്‍ഡ് ഉപേക്ഷിച്ച പെരിഞ്ചാന്‍കുട്ടി ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശങ്ങളിലെ പട്ടയങ്ങള്‍ വൈകിട്ട് മൂന്ന് മണിക്ക് രാജാക്കാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്തി വിതരണം ചെയ്യും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
വ്യാജ പട്ടയങ്ങള്‍ക്കു വിട; ഇനി ഡിജിറ്റലൈസ്ഡ് പട്ടയം
കൈവശക്കാര്‍ക്കായുള്ള 2000 പട്ടയങ്ങളും, 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 22 പട്ടയങ്ങളും, 1993 പ്രത്യേക ചട്ടങ്ങള്‍ പ്രകാരം 246 പട്ടയങ്ങളും ഉള്‍പ്പെടെ 2268 പട്ടയങ്ങളാണ് നല്‍കുന്നത്. പെരിഞ്ചാന്‍കുട്ടി, കുത്തുങ്കല്‍, ഇരട്ടയാര്‍ പ്രദേശങ്ങളിലെ 7000 ലധികം ഹെക്ടര്‍ പ്രദേശം കെ. എസ്. ഇ. ബി വിവിധ പദ്ധതികള്‍ക്കായി 1968 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്തിരുന്നു. 2002 ല്‍ പെരിഞ്ചാന്‍കുട്ടി പദ്ധതി ഉപേക്ഷിച്ചതിനാല്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് കെ. എസ്. ഇ. ബി സര്‍ക്കാരിനെ അറിയിച്ചു.

2013 മെയ് 31 ന് സര്‍ക്കാര്‍ കൈവശക്കാരുടെ പട്ടിക തയ്യാറാക്കാന്‍ തുടങ്ങി. ഇതോടെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളില്‍ 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കാമെന്ന് 2014 ഫെബ്രുവരി 28 ന് സര്‍ക്കാര്‍ വിജ്ഞാപനമായി. പതിച്ചു നല്‍കാവുന്ന ഭൂമിയുടെ വിസ്തീര്‍ണം നാല് ഏക്കറായും പുതുക്കി നിശ്ചയിച്ചു. പട്ടയം നല്‍കുന്നതിനുള്ള മുന്‍ഗണന വ്യവസ്ഥയായിരുന്ന വരുമാന പരിധി ഒരു ലക്ഷം രൂപയായും ഉയര്‍ത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords :  Idukki, Kerala, Technology, Digital, Project. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia