അന്ധന്‍­മാര്‍­ക്കാ­യി സം­സാ­രി­ക്കു­ന്ന എ.ടി.എം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അന്ധന്‍­മാര്‍­ക്കാ­യി സം­സാ­രി­ക്കു­ന്ന എ.ടി.എം
ല­ണ്ടന്‍: സം­സാ­രി­ച്ചു പ­ണ­മി­ട­പാ­ട് ന­ട­ത്താന്‍ ക­ഴി­യു­ന്ന എ.­­­ടി.­­­എം.  ഉപഭോ താക്കള്‍ എ­.ടി­.എ­മ്മില്‍ ക­യ­റി ഇ­യര്‍­ഫോണ്‍ ചെ­വി­യില്‍ ഘ­ടി­പ്പി­ച്ചു ക­ഴി­ഞ്ഞാല്‍ സേ­വ­ന­ങ്ങ­ളു­ടെ വിവ­രം കേള്‍ക്കാം. അ­തില്‍ നി­ങ്ങള്‍­ക്കാ­വ­ശ്യ­മു­ള്ള സേ­വ­ന­മേ­തെ­ന്നു പ­റ­ഞ്ഞാല്‍ മ­തി. മി­നി­റ്റു­കള്‍­ക്കു­ള്ളില്‍ സേ­വ­നം ല­ഭ്യ­മാ­കും.

കാ­ഴ്­ച ശേ­ഷി കു­റ­ഞ്ഞ­വര്‍­ക്കും അ­ന്ധന്‍­മാര്‍­ക്കും വേ­ണ്ടി­യാ­ണ് പ്ര­ധാ­ന­മാ­യും ഇ­ത്ത­ര­ത്തി­ലു­ള്ളൊ­രു സം­വി­ധാ­­നം ഒ­രു­ക്കിയത്. ഇ­ത്ത­ര­ക്കാര്‍­ക്കായി എ­.ടി­.എം. കൗ­ണ്ട­റു­ക­ളില്‍ പ്ര­ത്യേ­ക സം­വി­ധാ­നം ഏര്‍­പ്പെ­ടു­ത്ത­ണ­മെ­ന്ന് റോ­യല്‍ നാ­ഷ­ണല്‍ ഇന്‍­സ്റ്റി­റ്റിയൂ­ട്ട് ഓ­ഫ് ബ്ലൈന്‍­ഡ് പീ­പ്പിള്‍ എ­ന്ന സംഘടന ആ­വ­ശ്യ­പ്പെട്ടിരു­ന്നു.

1997 ല്‍ റോ­യല്‍ ബാങ്ക് ഓ­ഫ് കാ­ന­ഡ­യാ­ണ് സം­സാ­രി­ക്കു­ന്ന എ.ടി.എം. ആ­ദ്യ­മാ­യി പു­റ­ത്തി­റ­ക്കി­യത്. അ­തില്‍ പ­ണ­മി­ട­പാ­ട് സം­ബ­ന്ധി­ച്ച വി­വ­ര­ങ്ങള്‍ ഉ­പ­ഭോ­ക്താ­വി­നെ കേള്‍­പ്പിക്കു­ക മാ­ത്ര­മാ­ണ് ചെ­യ്­തി­രു­ന്ന­ത്. പ­രി­ഷ്­ക­രി­ച്ച എ.ടി.എം. സം­വ­ദി­ക്കാ­നു­ള്ള സൗ­കര്യം കൂ­ടി ല­ഭ്യ­മാ­ക്കി­യാ­ണ് അ­വ­ത­രി­പ്പി­ക്കുന്നത്.

ബ്രി­ട്ട­നി­ലാ­ണ് ഇ­ത് ആ­ദ്യ­മാ­യി ന­ട­പ്പി­ലാ­ക്കു­ന്ന­ത്. ധ­ന­കാ­ര്യ സ്ഥാ­പ­ന­മാ­യ ബാര്‍­ക്ലെ­യ്‌­സി­ന്റെ ഇം­ഗ്ല­ണ്ടി­ലെ­യും വെ­യില്‍­സി­ലെ­യും 3000 എ­.ടി.­എം. കൗ­ണ്ട­റു­ക­ളില്‍ ഈ സം­വി­ധാ­നം ഏര്‍­പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു.

Keywords:  ATM, Counter, England, Technical, London,Talking, Cash Transaction, R.N.I.B.P, Britain tourism World, Malayalam news. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia