പറ്റിച്ച് പറ്റിച്ച് ആമസോണിനെയും പറ്റിച്ചു; ആദ്യം മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റി, ഫോണ്‍ തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ് പണം തിരികെ വാങ്ങി, വീണ്ടും ആവര്‍ത്തിച്ചു, ഒടുവില്‍ യുവാവ് കുടുങ്ങി
Dec 17, 2019, 16:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 17.12.2019) ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ നിന്നും ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ശേഷം കമ്പനിയെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. ലിംഗരാജപുരം സ്വദേശി തമീം കൗസര്‍ ആണ് അറസ്റ്റിലായത്. ഉയര്‍ന്ന വിലയുള്ള വണ്‍ പ്ലസ് 7 മോഡല്‍ മൊബൈല്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റി. എന്നാല്‍ മൊബൈല്‍ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ പണം തിരികെ വേണമെന്നും തമീം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന വിലയുള്ള മറ്റൊരു മോഡല്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും തനിക്ക് ബേസിക് മോഡലായ ഫോണ്‍ ആണ് ലഭിച്ചതെന്നും അതിന്റെയും പണം തിരികെ വേണമെന്നും തമീം ആവശ്യപ്പെട്ടു.
പിന്നീട് ഇയാള്‍ പണം ലഭിച്ച ശേഷം ഐ ഫോണ്‍ 11 മോഡല്‍ ഓര്‍ഡര്‍ ചെയ്തു. വീണ്ടും തനിക്ക് ബേസിക് മോഡലാണ് ലഭിച്ചതെന്നും പണം റീഫണ്ട് ചെയ്യണമെന്ന് അറിയിച്ചു. സംശയം തോന്നിയതിനെ തുടര്‍ന്ന് മൊബൈല്‍ ഡെലിവറി ചെയ്തതിന്റെ മുന്‍ റെക്കോര്‍ഡുകള്‍ കമ്പനി പരിശോധിച്ചു. യുവാവിന്റെ തട്ടിപ്പ് കമ്പനി മനസിലാക്കുകയും തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
രണ്ടു മൊബൈലുകള്‍ക്കുമായി റീഫണ്ട് ആവശ്യപ്പെട്ട് ഇയാള്‍ 74,998 രൂപ കൈപ്പറ്റിയതായും ആദ്യം വാങ്ങിയ രണ്ടു മൊബൈലുകളും ഒ എല്‍ എക്‌സില്‍ വിറ്റതായും പോലീസ് വ്യക്തമാക്കി. കമ്പനിയുടെ പരാതിയില്‍ കെജി ഹള്ളി പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangalore, News, National, Technology, Mobile Phone, Youth, Police, Taking money illegally from amazone for purchasing mobile phone; Youth arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.