Space | 9 മാസത്തെ ബഹിരാകാശ ജീവിതത്തിന് വിട; സുനിത വില്യംസും ബുച്ച് വില്‍മോറും ബുധനാഴ്ച ഭൂമിയിലെത്തും

 
Crew 9, Including Sunita Williams, Returns to Earth
Watermark

Photo Credit: X/Corinne Pulitzer

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് മടക്കം. 
● ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് പേടകം ഇറങ്ങുന്നത്. 
● നിലയത്തിലെ നവാഗതര്‍ക്ക് സുനിതയും ബുച്ചും ചുമതലകള്‍ കൈമാറി.
● നാസയുടെയും സ്‌പേയ്സ് എക്‌സിന്റെയും ഉന്നതര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ന്യൂയോര്‍ക്ക്: (KVARTHA) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കിയ ക്രൂ 9 സംഘം ചൊവ്വാഴ്ച ഭൂമിയിലേക്ക് പുറപ്പെടും. കഴിഞ്ഞ ഒന്‍പത് മാസത്തിലേറെയായുള്ള ബഹിരാകാശ നിലയത്തിലെ താമസത്തിന് വിരാമമിട്ടാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിക്കുന്നത്. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചെ 3:27 ഓടെയാകും പേടകം ഭൂമിയില്‍ ഇറങ്ങുക. 

Aster mims 04/11/2022

സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങള്‍. നിലയത്തിലുള്ള സ്പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് മടക്കം. കാലാവസ്ഥ, സമുദ്രത്തിന്റെ അവസ്ഥ എന്നിവയെല്ലാം കൂടി പരിഗണിച്ചാവും മടക്കയാത്രയ്ക്കുള്ള സമയക്രമവും ഇറങ്ങേണ്ട സ്ഥലവും നിശ്ചയിക്കുക.

പകല്‍ 11ന് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെടും. തുടര്‍ന്ന് 17 മണിക്കൂര്‍ നീളുന്ന യാത്ര. ബുധനാഴ്ച പുലര്‍ച്ച മൂന്നിനാണ് പേടകത്തെ ഭൂമിയിലേക്ക് വഴി തിരിച്ചുവിടുന്ന നിര്‍ണായക ജ്വലനം നടക്കുക. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് പുലര്‍ച്ചെ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് അറ്റ്‌ലാന്റിക്ക് കടലില്‍ ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഇറക്കുകയാണ് ലക്ഷ്യം. 


അതിനിടെ നിലയത്തിലെ നവാഗതര്‍ക്ക് സുനിതയും ബുച്ചും ചുമതലകള്‍ കൈമാറി, നാസയുടെ നിക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ മടങ്ങും. ഞായറാഴ്ച നിലയത്തിലെത്തിയ ആനി മക്ലിന്റെ നേതൃത്വത്തിലുള്ള ക്രൂ10 ദൗത്യസംഘം ആറുമാസം അവിടെ തുടരും. നാസയുടെയും സ്‌പേയ്സ് എക്‌സിന്റെയും ഉന്നതര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

Crew 9, including Sunita Williams, is set to return to Earth on Wednesday after completing their mission at the International Space Station. The spacecraft, SpaceX's Dragon Freedom, will land in the Atlantic Ocean off the coast of Florida.

#Crew9 #SunitaWilliams #SpaceX #ISS #SpaceMission #Astronauts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script