കെ.എസ്.ഇ.ബിയുടെ സഹായത്തിന് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് ആറ് നൂതന പദ്ധതികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 23.06.2014) എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട ആറ് നൂതന പദ്ധതികള്‍ ധനസഹായം നല്‍കുന്നതിനായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് തെരഞ്ഞെടുത്തു. ഊര്‍ജ്ജോല്‍പാദന, വിതരണ, സംരക്ഷണ മേഖലകളില്‍ അനുയോജ്യമായ ബിസിനസ് മാതൃകകളായി ഇവയെ വികസിപ്പിച്ചെടുക്കുന്നതിന് ഈ ആറ് യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി സഹകരിച്ച് കെഎസ്ഇബിയുടെ മേല്‍നോട്ടത്തിലുള്ള ഇന്നൊവേഷന്‍ സോണ്‍ സഹായങ്ങള്‍ നല്‍കും.

ഊര്‍ജമേഖലയില്‍ നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ വൈദ്യുത ബോര്‍ഡ് തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍  സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. വ്യത്യസ്ത പദ്ധതികളുടെ പ്രഥമമാതൃകകള്‍ ഉണ്ടാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് ധനസഹായമായി ഒന്നര കോടി രൂപയാണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. സൗരോര്‍ജ്ജത്തെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള നൂതനാശയങ്ങളുമായി യുവാക്കള്‍ കടന്നുവരണമെന്നതാണ്  ആവശ്യമെന്നും സഞ്ജയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട മൂന്നു പദ്ധതികള്‍ക്കുള്ള ധനസഹായവിതരണം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

41 അപേക്ഷകളില്‍ നിന്നാണ് ആറ് പദ്ധതികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രൊജക്ട് അെ്രെപസല്‍ കമ്മിറ്റിക്കു മുമ്പാകെ അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ നിന്ന് കെഎസ്ഇബി ഉന്നതോദ്യോഗസ്ഥരും സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രതിനിധികളും ഉള്‍പ്പെട്ട മേല്‍നോട്ട സമിതിയാണ് അവസാനവട്ട തെരഞ്ഞെടുപ്പ് നടത്തിയത്. അനുയോജ്യമായ പദ്ധതികളായി വികസിപ്പിച്ചെടുക്കാന്‍ സാധ്യതകളുള്ള അവസാനവര്‍ഷ ബിടെക് വിദ്യാര്‍ഥികളുടെ 10 പ്രൊജക്ടുകള്‍ക്ക് ഇന്നൊവേഷന്‍ സോണ്‍ പ്രാഥമിക ധനസഹായം (സീഡ് ഫണ്ട്) നല്‍കുമെന്നും സഞ്ജയ് പറഞ്ഞു.

വരുണ്‍ കുറുപ്പ് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് പവര്‍ മെഷീന്‍, സുരിഷിന്റെ എക്കോ സോളാര്‍ വാട്ടര്‍ പമ്പ്, ഷാജി വി.വിയുടെ െ്രെഡവ് ആന്‍ഡ് റാക്ക് സിസ്റ്റം ഫോര്‍ ഓഷ്യന്‍, അജയുടെ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ്, വിമല്‍ ഗോപാലിന്റെ ഹൈഡ്രജന്‍ സ്റ്റൗ, ദുര്‍ഗാ പ്രസാദിന്റെ എനര്‍ജി ഫ്രം ഫ്‌ളോയിംഗ് വാട്ടര്‍ എന്നീ പദ്ധതികളാണ് ശനിയാഴ്ച നടന്ന സ്‌ക്രീനിംഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഇവ അനുയോജ്യമായ ബിസിനസ് മാതൃകയായി വികസിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ വൈദ്യുതി ബോര്‍ഡ് അവയുടെ പ്രചരണം സംസ്ഥാനത്ത് ഏറ്റെടുത്തു നടപ്പാക്കും. പോയിന്റ്5ടെക്‌നോളജീസിന്റെ ആര്‍വോ പവര്‍ ജനറേഷന്‍ സ്‌കീം, പൈബീം ലാബ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സ്വാഭാവിക ലൈറ്റിംഗ് സംവിധാനമായ ലൈറ്റ്ഷാഫ്റ്റ്, ടെക്ക്രാഫ്റ്റ് ഇന്നൊവേഷന്‍സിന്റെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈന്‍ രഹിത സാങ്കേതിക വിദ്യയായ ആന്‍വിന്റേറ്റര്‍ എന്നിവയായിരുന്നു കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടവ.

ഊര്‍ജമേഖലയുടെ പുരോഗതിക്ക് ഉതകും വിധത്തിലുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നവര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുന്നതിനായി 2013 ജൂലൈ മാസത്തിലാണ് എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ തുറന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
കെ.എസ്.ഇ.ബിയുടെ സഹായത്തിന് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് ആറ് നൂതന പദ്ധതികള്‍

Keywords : Kochi, Kerala, Technology, Business, Six power innovations from Startup Village selected for KSEB funding.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia