ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്ക, അനുമതിയില്ലാതെ പൗരന്മാരെ നിരീക്ഷിക്കരുത്; കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ രാഹുല്‍ ഗാന്ധി
May 3, 2020, 16:45 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.05.2020) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഒരു സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ നിയന്ത്രണ അവകാശം നല്‍കിയിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ പൗരന്മാരെ നിരീക്ഷിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നേരത്തെ കന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്.
ഹോട്ട്‌സ്‌പോട്ടിലെ കണ്ടൈന്‍മെന്റ് മേഖലകളിലുള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക ഭരണകൂടം ഉറപ്പാക്കണം. ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആരോഗ്യസേതു ആപ്പ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് 19 രോഗം ബാധിക്കാനുള്ള സാധ്യത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമുള്ളവയും ആപ്പ് നല്‍കുന്നുണ്ട്.

Keywords: News, New Delhi, National, Rahul Gandhi, Twitter, Central Government, Technology, Application, Arogya Setu app, Security, Rahul Gandhi raises security concerns over Arogya Setu app
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.