ഇഓണ്‍ബോര്‍ഡിങ്ങ് ആപ്ലിക്കേഷനുമായി ക്യൂസ്സ് കോര്‍പ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 25.09.2017) കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂസ്സ് കോര്‍പ് ലിമിറ്റഡ് മൊബൈല്‍ അനുഷ്ടിത ഇഓണ്‍ബോര്‍ഡിങ്ങ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. പ്രമുഖ ബിസിനസ് സേവന ദാതാക്കളായ ക്യൂസ്സ് കോര്‍പ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.

പേപ്പര്‍ രഹിത ഓണ്‍ബോര്‍ഡിങ്ങ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അനായാസം പൂര്‍ത്തീകരിക്കുകയും ഫോം ഫില്ലിങ്ങ്, ഡോക്യുമെന്റേഷന്‍ എന്നിവ ലളിതമാക്കുകയും ചെയ്യുന്നു. ഐ ഒ. എസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ രേഖപെടുത്തുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നു. ജീവനക്കാര്‍ക്ക് ഓരോ പ്രവര്‍ത്തനങ്ങളും വിദൂരമായി സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. അതോടൊപ്പം സമയ ലാഭവും ഉണ്ടാകുന്നു. സുരക്ഷിതമായ സ്‌റ്റോറേജ് ഡാറ്റാബേസ് ഉള്ള ഈ ആപ്ലികേഷന്‍ കൂടുതല്‍ വിവരങ്ങള്‍ കുറഞ്ഞ ചിലവില്‍ സൂക്ഷിക്കുവാന്‍ സഹായിക്കുന്നതാണ് കൂടാതെ വിവരങ്ങളുടെ കൃത്യതയും നിലവാരവും ഉറപ്പുവരുത്തുന്നു.

ഇഓണ്‍ബോര്‍ഡിങ്ങ് ആപ്ലിക്കേഷനുമായി ക്യൂസ്സ് കോര്‍പ്

ഞങ്ങളുടെ തന്നെ കമ്പനിയായ ഹെപ്റ്റാഗണ്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ ആപ്ലികേഷന്‍ രാജ്യത്തുടനീളം 30 സ്ഥലങ്ങളില്‍ സജീവമാണ്. ഇതിനോടകം തന്നെ 30,000 തവണ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഈ ആപ്ലിക്കേഷനിലൂടെ ഏഴ് ദിവസം നീണ്ടു നിന്ന ഇടപാടുകള്‍ വെറും 14 മിനിറ്റുകൊണ്ട് തീരുന്നു. 50,000ല്‍ അധികം ഉപഭോക്താക്കള്‍ ഇപ്പോള്‍ ക്യൂസ്സ് കോര്‍പ്ല് ചേര്‍ന്നു കഴിഞ്ഞു എന്ന് ക്യൂസ്സ് കോര്‍പ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ അജിത് ഐസക് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Technology, Application, News, E Boarding, Quess Corps Limited launching e-on boarding application. 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia