ഫേസ്ബുക്കില്‍ നിന്നും ഹാക്കര്‍മാരുടെ അശ്ലീലചിത്രങ്ങള്‍നീക്കം ചെയ്തു
Nov 17, 2011, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലോസ് ഏഞ്ചല്‍സ്: ഫേസ് ബുക്ക് ഉപയോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് ഹാക്കര്‍മാരുടെ ഹാക്കര്‍മാരുടെ അശ്ലീലചിത്രങ്ങളും അക്രമദൃശ്യങ്ങളും നീക്കം ചെയ്തതായി ഫേസ് ബുക്ക് അധികൃതര്‍ അറിയിച്ചു. ഹാക്കര്‍മാരുടെ ആസൂത്രിത വൈറസ് ആക്രമണത്തിനു ഇരയായ ഫേസ്ബുക്കില്‍ നിരവധി അശ്ലീലചിത്രങ്ങളും അക്രമദൃശ്യങ്ങളുമാണ് കടന്നുകൂടിയത്. ബ്രൗസറിലെ പഴുത് മുതലെടുത്താണ് സൈബര്‍ ആക്രമണം നടന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 80 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണ് തങ്ങളുടെ പേജില്‍ ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കടന്നുകൂടിയതായുള്ള പരാതികള്‍ ഉന്നയിച്ചുരംഗത്തെത്തിയത്.
ബ്രൗസറിലെ സെല്‍ഫ്- എക്സ്.എസ്.എസ്. എന്ന പഴുത് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശ്ളീല, അക്രമ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റുചെയ്തത്. സംശയകരമായ ചിത്രങ്ങളോ ദൃശ്യങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ലിങ്ക് ഉപയോഗിച്ച് ഫെയ്സ്ബുക്കിനെ അറിയിക്കുക, ബ്രൗസറുകളുടെ പുതിയ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക, പരിചയമില്ലാത്ത കോഡ് കോപ്പി ചെയ്ത് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ പേസ്റ് ചെയ്യാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി കമ്പനി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

English Summery
Lose Angels: All porn images are removed from face book due to complaint from face book users.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.