ട്വിറ്ററിന്റെ ഇന്‍ഡ്യന്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോടീസ്
Jun 18, 2021, 11:01 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 18.06.2021) ട്വിറ്ററിന്റെ ഇന്‍ഡ്യന്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഏഴ് ദിവസത്തിനകം ഹാജരാകാന്‍ നോടീസ്. ഗാസിയാബാദില്‍ വൃദ്ധന് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. വൃദ്ധനെ ആക്രമിച്ച സംഭവത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനിടയിലാണ് പൊലീസ് നോടീസ് അയച്ചത്.
അതേസമയം ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ 'മാനിപ്പുലേറ്റഡ്' ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്‍ഡ്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും കേന്ദ്രസര്‍കാര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, News, National, Police, Notice, Central Government, Twitter, Technology, Police send legal notice to Twitter India MD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

