മോഷ്ടാക്കള്‍ ജാഗ്രതൈ; പുതിയ ഹൈടെക് സംവിധാനവുമായി പോലീസ്; കവര്‍ച്ചയും അക്രമണവുമുണ്ടായാല്‍ 7 സെക്കന്‍ഡിനുള്ളില്‍ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും, വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ അടുത്തു പോയാല്‍ തന്നെ കുടുങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.06.2019) സംസ്ഥാനത്ത്
മോഷ്ടാക്കളെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പോലീസ്. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നാല്‍ ഉടനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശമെത്തിക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.

വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ ബാങ്കുകളിലോ മോഷണം നടന്നിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ തത്സമയം കാണാനും അവരെ തേടിയെത്താനുള്ള സംവിധാനവുമായിട്ടാണ് പോലീസ് എത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം (സിഐഎംഎസ്) എന്ന പദ്ധതിയിലൂടെയാണ് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയത്.

ഈ സിസ്റ്റം സ്ഥാപിച്ച സ്ഥലങ്ങളില്‍ അതിക്രമങ്ങളോ മോഷണശ്രമങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ഏഴ് സെക്കന്റിനുള്ളില്‍ വിവരം തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ലൈവ് ദൃശ്യങ്ങളടക്കം ലഭിക്കുന്നു. കൂടാതെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള് റൂമിലേക്കും പ്രദേശത്തിന്റെ മാപ്പും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങളും ഉണ്ടാകും. ഈ ക്യാമറയ്ക്ക് മുന്നില്‍ ഒരു തവണ പോലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ പോയാല്‍ അലാം മുഴങ്ങും.

മോഷ്ടാക്കള്‍ ജാഗ്രതൈ; പുതിയ ഹൈടെക് സംവിധാനവുമായി പോലീസ്; കവര്‍ച്ചയും അക്രമണവുമുണ്ടായാല്‍ 7 സെക്കന്‍ഡിനുള്ളില്‍ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും, വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ അടുത്തു പോയാല്‍ തന്നെ കുടുങ്ങും

പ്രധാനമായും ധനകാര്യ സ്ഥാപനങ്ങളെ മുന്നില്‍ കണ്ടാണ് പദ്ധതി ആരംഭിച്ചത്. ഈ സിഐഎംസില്‍ ദൃശ്യങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കാനാകുന്ന രീതിയിലാണ് സജീകരിച്ചിട്ടുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി സ്ഥാപിക്കാനാകുന്ന ഫേസ് റെക്ഗനീഷന്‍ ക്യാമറാ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. 30000 രൂപയാണ് നിലവില്‍ സിഐഎംഎസ് സ്ഥാപിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ്. സര്‍വീസ് ചാര്‍ജ് പ്രതിമാസം 400 രൂപയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Police launched cims to find thieves, Kochi, News, Kerala, Technology, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia