പോലീസ് സ്‌റ്റേഷനില്‍ ഇനി കളി വേണ്ട സാറേ; ഉരുട്ടി കൊലയും ഗരുഡന്‍ തൂക്കലും ഇനി നടക്കില്ല; റിമോട്ട് സി സി ടി വി ക്യാമറകള്‍ റെഡി
Nov 3, 2018, 15:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം : (www.kvartha.com 03.11.2018) പോലീസ് സ്‌റ്റേഷനകത്ത് വെച്ച് കുറ്റവാളികളും അല്ലാത്തവരുമായവരെ നന്നായി പെരുമാറുന്ന സാറന്മാര്‍ക്ക് പണി നല്‍കാന്‍ റിമോട്ട് സി സി ടി വി ക്യാമറകള്‍ റെഡി. പോലീസായാലും പൊതുജനമായാലും പോലീസ് സ്‌റ്റേഷനില്‍ വെച്ച് കളിക്കുന്നത് ഇനി മുതല്‍ സൂക്ഷിച്ചുവേണം.
പരാതിക്കാരെ വിരട്ടിയും ലോക്കപ്പില്‍ ഉരുട്ടിയും, പ്രതികളെ കുറ്റസമ്മതം നടത്തിക്കാന്‍ ചെയ്യുന്ന ഗരുഡന്‍ തൂക്കലുമൊന്നും ഇനി നടക്കില്ല. കുറ്റവാളികളോട് കലിപ്പ് തീര്‍ക്കുന്ന പോലീസുകാരും പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചെത്തി പ്രതികളെ ഇറക്കി കൊണ്ടുപോവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുമെല്ലാം ഇനി കുടുങ്ങും.
പോലീസിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സ്റ്റേഷനുകളിൽ മുമ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയിൽ പലതും കാലപ്പഴക്കവും മറ്റ് സാങ്കേതിക തകരാറുകളും കാരണം പ്രവർത്തന രഹിതമാണ്. പഴയ ക്യാമറകൾ പ്രവർത്തനക്ഷമമായ സ്ഥലങ്ങളിൽ അവ കൂടി റിമോട്ട് മോണിട്ടറിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും.
പോലീസ് സ്‌റ്റേഷനില്‍ കണ്ണടച്ചിരുന്ന ക്യാമറകള്‍ക്ക് പകരം ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് മോണിട്ടറിംഗ് സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഏറെ പേരുദോഷമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ആദ്യഘട്ട റിമോട്ട് മോണിട്ടറിംഗ് ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.
എറണാകുളം റൂറല്‍, സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്. പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ ജില്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ഇ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. ചില സാങ്കേതിക ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനും കമ്മിഷണറുടെയും ഡി.ജി.പിയുടെയും കണ്‍വെട്ടത്താകും.
റിമോട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഇവയാണ്;
*പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക
*മേധാവികളുടെ നിരന്തര ശ്രദ്ധയിലൂടെ സേനാംഗങ്ങളെ ജാഗരൂകരാക്കുക
*പോലീസിന് പ്രവർത്തന വൈകല്യമുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഇടപെട്ട് പേരുദോഷം ഒഴിവാക്കാം
*അഴിമതിക്കും കൃത്യവിലോപങ്ങൾക്കും അറുതി വരുത്താം
*അകാരണമായ കസ്റ്റഡി ,മർദനം, മോശമായ പെരുമാറ്റങ്ങൾ തുടങ്ങിയവ ഒഴിവാകും
*പതിനഞ്ച് ദിവസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്നതിനാൽ ആവശ്യമെങ്കിൽ ദൃശ്യങ്ങൾ തെളിവുകളായി ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police Custody Security, CCTV, Access Control & Cell Cameras, Thiruvananthapuram, News, Police, Police Station, Technology, Complaint, Accused, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.