ബ്‌ളൂവെയില്‍ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ്, വേണമെങ്കില്‍ അഡിക്റ്റുകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും റെഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.08.2017) ബ്‌ളൂവെയില്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിമപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് ഹൈടെക് സെല്‍ മുന്നറിയിപ്പ് നല്‍കി. കൗമാരക്കാരേയും കുട്ടികളേയും വളരെ വേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍. ഏറ്റവും ഒടുവില്‍ കുട്ടികള്‍ മുതല്‍ യുവാക്കള്‍വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂവെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്.

ബ്‌ളൂവെയില്‍ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ്, വേണമെങ്കില്‍ അഡിക്റ്റുകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും റെഡി

ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്‌ളൂവെയില്‍. അമ്പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരന്‍ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റര്‍ ഓരോ ഘട്ടത്തിലും നല്‍കുന്ന നിര്‍ദേശപ്രകാരം കളിക്കാരന്‍ ഓരോകാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. പുലര്‍ച്ചെ ഉണരുക, ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, ക്രയിനിന്‍ കയറുക, കൈകളില്‍ മുറിവുണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ബ്‌ളൂവെയില്‍ ഗെയിമിന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നത്. 14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. സാങ്കേതികവിദ്യ ഏറെ വളര്‍ന്നിട്ടും ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് അപകടകരമാണ്. ചിലമാധ്യമങ്ങളില്‍ വന്ന വിവരപ്രകാരം നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ ഇത്തരം ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യുകയും വേണം.

കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ബ്ലൂവെയില്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കൗണ്‍സിലിങ് ലഭ്യമാക്കാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Thiruvananthapuram, Technology, Police, Children, Student, Death, Parents, Police against blue whale game addiction.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia