ADVERTISEMENT
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് മൊബൈല്‍ ഫോണ്‍ വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയുമായി കൈകോര്‍ത്താണ് റെയില്‍വേയുടെ വന്‍മുന്നറ്റത്തിന് തുടക്കം കുറിച്ചുള്ള പദ്ധതി നടപ്പാക്കിയത്.
രാജ്യത്ത് 80 ശതമാനത്തോളം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ റെയില്‍വേയുടെ മൊബൈല്‍ ടിക്കറ്റ് ബുക്കിംഗ് പദ്ധതി ജനങ്ങള്‍ക്ക് ഏറെ സഹായകരമാവുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 139 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മാത്രം മതി. മൊബൈല്‍ ബാങ്കിംഗ് സേവന രംഗത്തുള്ളവര്‍ക്കാണ് ഇത് ലഭ്യമാകുക.
ഐ.ര്‍.സി.ടി.സിയിലും ഒരു ബാങ്കിലും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ റെയില്‍വേയുടെ മൊബൈല്‍ ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകൂ. യാത്രക്കാരന് വേണ്ട എം.എം.ഐ.ഡിയും പാസ് വേര്‍ഡും ബാങ്കില്‍ നിന്ന് ലഭിക്കും. ട്രെയിന്‍ നമ്പര്‍, യാത്ര ചെയ്യേണ്ട സ്ഥലം, തീയ്യതി, യാത്രക്കാരന്റെ പേര്, വയസ്, എന്നിവ 139 മെസേജ് അയക്കുന്നപക്ഷം ട്രാന്‍സാക്ഷന്‍ ഐ.ഡിയും ടിക്കറ്റ് നിരക്കും നിങ്ങള്‍ക്ക് ലഭിക്കും. ഇതിന്റെ രണ്ടാംപടിയായി ബാങ്കില്‍ നിന്ന് ലഭിക്കുന്ന എം.എം.ഐ.ഡിയും പാസ്‌വേര്‍ഡും ട്രാന്‍സാക്ഷന്‍ ഐ.ഡിയോടൊപ്പം അയക്കുകയും ചെയ്താല്‍ ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. ടിക്കറ്റ് പിന്നീട് റദ്ദാക്കണമെന്നുണ്ടെങ്കില്‍ പി.എന്‍.ആര്‍ നമ്പറും യാത്രക്കാരന്റെ പേരും അയച്ചാല്‍ മതി. ട്രെയിനില്‍ ടിക്കറ്റ് പരിശോധകര്‍ക്ക് മൊബൈലില്‍ വന്നിരിക്കുന്ന മെസേജ് തെളിവാക്കി കാട്ടിയാല്‍ മതിയാവും.
Keywords : Indian Railway, Mobil Phone, Ticket, Booking, Technology, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
രാജ്യത്ത് 80 ശതമാനത്തോളം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ റെയില്‍വേയുടെ മൊബൈല്‍ ടിക്കറ്റ് ബുക്കിംഗ് പദ്ധതി ജനങ്ങള്‍ക്ക് ഏറെ സഹായകരമാവുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 139 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മാത്രം മതി. മൊബൈല്‍ ബാങ്കിംഗ് സേവന രംഗത്തുള്ളവര്‍ക്കാണ് ഇത് ലഭ്യമാകുക.
ഐ.ര്‍.സി.ടി.സിയിലും ഒരു ബാങ്കിലും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ റെയില്‍വേയുടെ മൊബൈല്‍ ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകൂ. യാത്രക്കാരന് വേണ്ട എം.എം.ഐ.ഡിയും പാസ് വേര്‍ഡും ബാങ്കില്‍ നിന്ന് ലഭിക്കും. ട്രെയിന്‍ നമ്പര്‍, യാത്ര ചെയ്യേണ്ട സ്ഥലം, തീയ്യതി, യാത്രക്കാരന്റെ പേര്, വയസ്, എന്നിവ 139 മെസേജ് അയക്കുന്നപക്ഷം ട്രാന്‍സാക്ഷന്‍ ഐ.ഡിയും ടിക്കറ്റ് നിരക്കും നിങ്ങള്‍ക്ക് ലഭിക്കും. ഇതിന്റെ രണ്ടാംപടിയായി ബാങ്കില്‍ നിന്ന് ലഭിക്കുന്ന എം.എം.ഐ.ഡിയും പാസ്‌വേര്‍ഡും ട്രാന്‍സാക്ഷന്‍ ഐ.ഡിയോടൊപ്പം അയക്കുകയും ചെയ്താല്‍ ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. ടിക്കറ്റ് പിന്നീട് റദ്ദാക്കണമെന്നുണ്ടെങ്കില്‍ പി.എന്‍.ആര്‍ നമ്പറും യാത്രക്കാരന്റെ പേരും അയച്ചാല്‍ മതി. ട്രെയിനില്‍ ടിക്കറ്റ് പരിശോധകര്‍ക്ക് മൊബൈലില്‍ വന്നിരിക്കുന്ന മെസേജ് തെളിവാക്കി കാട്ടിയാല്‍ മതിയാവും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.