കോണ്‍ഗ്രസ് അനുഭാവ പേജുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ബിജെപി അനുഭാവ പേജുകളും നീക്കം ചെയ്തു; ഫേയ്‌സ്ബുക്കിന്റെ വിലക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും ബാധിച്ചത് ബിജെപിയെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.04.2019) ഫേയ്‌സ്ബുക്ക് നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുഭാവമുള്ള 687 പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്യുന്ന നടപടി തുടരുന്നു. 700 പേജുകളും അക്കൗണ്ടുകളുമാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്തത്.

ബിജെപിയെയാണ് ഫേസ്ബുക്കിന്റെ നടപടി കൂടുതല്‍ ബാധിച്ചത്. ബിജെപിയുടെ 15 പേജുകള്‍ നീക്കം ചെയ്തതായും ഫേസ്ബുക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ പേജുകളാണ് കൂടുതല്‍ നീക്കം ചെയ്തതെങ്കിലും രണ്ട് ലക്ഷം പേര്‍ മാത്രമാണ് ആ പേജുകള്‍ പിന്തുടരുന്നത്. 26 ലക്ഷത്തോളം ഫോളോവേഴ്‌സാണ് നീക്കം ചെയ്ത ബിജെപി അനുഭാവ പേജുകള്‍ക്ക് ഉള്ളത്.

കോണ്‍ഗ്രസ് അനുഭാവ പേജുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ബിജെപി അനുഭാവ പേജുകളും നീക്കം ചെയ്തു; ഫേയ്‌സ്ബുക്കിന്റെ വിലക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും ബാധിച്ചത് ബിജെപിയെ

27 ലക്ഷം രൂപയാണ് 2014 ആഗസ്റ്റ് മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുഭാവ പേജുകള്‍ ചെലവാക്കിയത്. ബിജെപി ചെലവഴിച്ചത് 50 ലക്ഷം രൂപയും. കണക്കുകളില്‍ വ്യക്തമാകുന്നത് ഫേസ്ബുക്കിന്റെ വിലക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും ബാധിച്ചിരിക്കുന്നത് ബിജെപിയെ ആണെന്നാണ്.

Keywords:  Not Just Congress, Facebook Also Removes Accounts and Pages Linked to BJP, New Delhi, News, National, Politics, Technology, Facebook.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia