ചൈനീസ് വിപണി കീഴടക്കാന്‍ സ്മാര്‍ട് ഫോണുമായി നോക്കിയ; സവിശേഷതകളേറെ

 


ADVERTISEMENT

(www.kvartha.com 09.01.2016) ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ ഭീമന്‍മാരായിരുന്ന നോക്കിയ ചൈനീസ് വിപണി കീഴടക്കാന്‍ പുതിയ സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചു. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ സവിശേഷതകള്‍ കൊണ്ട് മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

ചൈനീസ് വിപണി കീഴടക്കാന്‍ സ്മാര്‍ട് ഫോണുമായി നോക്കിയ; സവിശേഷതകളേറെ

അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹോം ബട്ടണ്‍, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, ഇടതു ഭാഗത്ത് സിം കാര്‍ഡ് സ്ലോട്ട് മൈക്രോ യു എസ് ബി 2.0 പോര്‍ട്ട്, യു എസ് ബി ഒ ടി ജി തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 5.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 4 ജി ബി റാം, 64 ജി ബി സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയും ഉള്‍പെടുത്തിയിട്ടുണ്ട്.

16 16 മെഗാപിക്‌സലാണ് പ്രധാന ക്യാമറയ്ക്കുള്ളത്. ( f/2.0 അപേച്ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ലാഷ്), എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3000 എം എ എച്ച് ആണ് ബാറ്ററി ശേഷിയും നോക്കിയ 6 നെ മുന്നിട്ട് നിര്‍ത്തുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒ എസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 4ജി സപോര്‍ട്ട് ചെയ്യുന്ന നോക്കിയ 6ല്‍ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

ഫോക്‌സ്‌കോണ്‍ ആണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഫിന്നിഷ് കമ്പനി എച്ച് എം ഡി ഗ്ലോബല്‍ ചൈനയിലാണ് ആദ്യ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിച്ചത്. 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ചൈനീസ് വില.

Keywords : Nokia, Technology, Mobil Phone, Smart Phone, China, Nokia 6 Android Phone Launched: Price, Specifications, Release Date, and More.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia