'ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം'; പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി എംഎല്‍എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തേഞ്ഞിപ്പലം: (www.kvartha.com 08.07.2019) വള്ളിക്കുന്ന് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാം ഇനി ആപ്പ് വഴി. കൂടാതെ വിവിധങ്ങളായ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും യഥാസമയം ജനങ്ങളിലേക്കെത്തിക്കാനും പുതിയ ആപ്പിലൂടെ സാധിക്കുന്നു. ഇത് ലക്ഷ്യമിട്ട് പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ പുതിയ മൊബൈല്‍ അപ്ലിക്കേഷനാണ് ജനത എന്ന പേരില്‍ പുറത്തിറങ്ങിയത്.

ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം എന്ന തലവാചകത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലെസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ ശ്യാമിന്റെ നേതൃത്വത്തിലുള്ള ഐനോ മെട്രിക്‌സ് കമ്പനിയാണ്.

'ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം'; പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി എംഎല്‍എ

മണ്ഡലത്തിലെ വിവിധ മേഖലകളിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളെകുറിച്ചും ലഭ്യമാകുന്ന കോഴ്‌സുകള്‍, പ്രധാന ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കൃഷി, വ്യവസായം, ഗതാഗതം, രാഷ്ടീയം, ചരിത്രം, വിവിധ പദ്ധതികള്‍, വാര്‍ത്തകള്‍, മണ്ഡലത്തിലെ പ്രധാന വികസനങ്ങള്‍, വിവിധ വിഷയങ്ങളിലെ റിസോഴ്‌സ് അധ്യാപകരുടെ വിവരങ്ങള്‍ എന്നിവയെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Malappuram, News, Kerala, MLA, Technology, Application, Mobile Phone, New application of MLA in Vallikkunnu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia