ആശ്വാസ 'സ്‌പ്ലാഷ്‌ഡൗണ്‍'; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കാലിഫോർണിയ തീരത്ത് സ്പേസ്എക്സ് പേടകം സ്പ്ലാഷ്ഡൗൺ ചെയ്തു.
● 165 ദിവസങ്ങൾക്ക് ശേഷമാണ് സംഘം അന്താരാഷ്ട്ര നിലയത്തിൽ നിന്ന് മടങ്ങിയത്.
● നാല് സഞ്ചാരികളെയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
● നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്‌മാൻ വാർത്താസമ്മേളനം നടത്തും.
കാലിഫോര്‍ണിയ: (KVARTHA) ബഹിരാകാശ നിലയത്തിൽ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നം നേരിട്ട സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് സംഘം മടങ്ങിയെത്തിയത്. വ്യാഴാഴ്ച, (2026 ജനുവരി 15) ഉച്ചയ്‌ക്ക് (ഇന്ത്യന്‍ സമയം) 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തത്.
ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്‌ത ശേഷം പത്ത് മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകം ഭൂമിയിൽ ലാന്‍ഡ് ചെയ്തത്. കടലിൽ ഇറങ്ങിയ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ സ്പേസ്‌എക്‌സിന്‍റെ പ്രത്യേക സംഘം ബോട്ടുകളിൽ എത്തി വീണ്ടെടുത്തു. പേടകത്തിലുണ്ടായിരുന്ന നാല് ബഹിരാകാശ സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിക്കുന്ന നടപടികൾ പൂർത്തിയായി വരുന്നു. ഇവരെ വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.
മടക്കയാത്ര ഇങ്ങനെ
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഡ്രാഗൺ എൻഡവർ പേടകത്തിന്‍റെ അൺഡോക്കിങ് പ്രക്രിയ നടന്നത്. പേടകം ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഐഎസ്എസുമായി വേര്‍പ്പെട്ട് ഭൂമി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് പേടകത്തെ ഇറക്കുന്ന നിർണ്ണായകമായ ഡീ ഓർബിറ്റ് ജ്വലനം (Deorbit burn) മുന്‍നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1:21-ന് തന്നെ നടന്നു. തുടർന്ന് 2:12-ഓടെ കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ പേടകം ഇറങ്ങുകയായിരുന്നു.
ദൗത്യം വെട്ടിച്ചുരുക്കി
2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്‌തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്.
എന്നാൽ, സ്പേസ്എക്‌സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് പെട്ടെന്ന് ആരോഗ്യപ്രശ്‌നം നേരിടുകയായിരുന്നു. ഇതോടെ ഇവരോട് ദൗത്യം വെട്ടിച്ചുരുക്കി അടിയന്തരമായി ഭൂമിയിലേക്ക് മടങ്ങാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘം മടങ്ങിയത്.
ദൗത്യ സംഘത്തിന്‍റെ തിരിച്ചുവരവിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് വൈകീട്ട് 4.15-ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാറെഡ് ഐസക്‌മാന്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ യാത്രകൾ ഇനിയും എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: NASA's Crew-11 mission returned to Earth early due to an astronaut's medical issue. The SpaceX Dragon capsule splashed down safely off California.
#NASA #SpaceX #Crew11 #Splashdown #SpaceNews #Astronauts
