മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; 5 വയസുകാരന് ദാരുണാന്ത്യം

 


ADVERTISEMENT

പാകൂര്‍: (www.kvartha.com 12.04.2022) മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടത്തില്‍ അഞ്ചുവയസുകാരന്‍ മരിച്ചതായി റിപോര്‍ട്. ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മറാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് മരിച്ചത്. ഝാര്‍ഖണ്ഡിലെ പാകൂരലാണ് ദാരുണ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സോനുവിന്റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്‌ചെയ്യാന്‍ വച്ചിരുന്നു. പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; 5 വയസുകാരന് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ സമാനമായി മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12കാരന്‍ മരിച്ചിരുന്നു. ബാറ്ററിയുടെ പവര്‍ പരീക്ഷിക്കുന്നതിനിടെയായിരുന്നു അന്ന് അപകടം.

Keywords:  News, National, Accident, Death, Boy, Mobile Phone, Technology, Mobile battery explodes; Five-year-old boy died.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia