മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴി അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ

 


ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 09.11.2020)  മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴി അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ. നാഗ്പൂര്‍ സ്വദേശിയായ അശോക് മന്‍വാതെയുടെ ഇളയ മകനോട് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ പണം നഷ്ടപ്പെടുകയുമായിരുന്നു. 
Aster_MIMS

മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴി അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ

കൗമാരക്കാരനായ മകന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ അജ്ഞാതന് ഈ ഫോണ്‍ വിദൂരത്തുനിന്ന് കൈകാര്യം ചെയ്യാനുള്ള അനുമതി കൂടിയാണ് ലഭിച്ചത്. ഇതുപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വലിക്കുകയായിരുന്നു. അശോകിന്റെ ഫോണ്‍ ഉപയോഗിക്കുന്നത് ഇളയ മകനാണ്. ഈ ഫോണിലേക്ക് ബുധനാഴ്ച ഒരു അജ്ഞാത കോള്‍ വരികയും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത് എന്നും പൊലീസ് പറഞ്ഞു. പിതാവിന്റെ അക്കൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് വര്‍ദ്ധിപ്പിക്കാമെന്നും ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  News, National, Application, Mobile Phone, Message, Police, Man convinces teen to install app on father's phone, steals Rs 9 lakh
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia