സാധാരണ ടി വിയെയും സ്മാര്‍ട്ടാക്കാനുള്ള സംവിധാനങ്ങളുമായി ഡി ടി എച്ച് കമ്പനികള്‍ എത്തുന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com 14.04.2017) സാധാരണ ടി വിയെയും സ്മാര്‍ട്ടാക്കാനുള്ള സംവിധാനങ്ങളുമായി ഡി ടി എച്ച് കമ്പനികള്‍ എത്തുന്നു. സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ പ്രീലോഡ് ചെയ്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. എയര്‍ടെല്‍, വീഡിയോകോണ്‍ ഡി ടി എച്ച്, ടാറ്റ സ്‌കൈ, ജിയോ എന്നിവര്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള സെറ്റ് ടോപ്പ് ബോക്‌സുകള്‍ മെയ് മാസത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് റിപോര്‍ട്ട്.

സാധാരണ ടി വിയെയും സ്മാര്‍ട്ടാക്കാനുള്ള സംവിധാനങ്ങളുമായി ഡി ടി എച്ച് കമ്പനികള്‍ എത്തുന്നു


നിലവിലുള്ളവ മാറ്റാന്‍ പരമാവധി 1,000 രൂപ വരെയേ ചെലവാകൂ എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തികഭാരം കുറയുകയും ചെയ്യുന്നു. സെറ്റ്‌ടോപ്പ് ബോക്‌സിന്റെ യു എസ് ബി പോര്‍ട്ടില്‍ ഒരു ഇന്റര്‍നെറ്റ് ഡോംഗിള്‍ ഘടിപ്പിച്ചാല്‍ വീഡിയോകള്‍ നേരിട്ട് പ്ലേ ചെയ്യാം. വൈഫൈയിലും ഇവ പ്രവര്‍ത്തിക്കും.

വീഡിയോകോണ്‍ ഡി ടി എച്ച് ഇതിനോടകം തന്നെ എന്‍ ഡി ടി വി, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകള്‍ നല്‍കുന്നുണ്ട്. നെറ്റ്ഫല്‍ക്‌സ്, വൂട്ട്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈ വീഡിയോ എന്നീ സേവനങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കാനാണ് പദ്ധതി. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ജിയോ ഉന്നം വെക്കുന്നത്. ടെലിവിഷന്‍ രംഗത്ത് ആദ്യമായി ഡിജിറ്റല്‍ വല്‍ക്കരണം നടത്തിയ ടാറ്റ സ്‌കൈ വെബ്ആപ്പ് എന്ന സാങ്കേതികതയാണ് നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mumbai, Airtel, ദേശീയം, National, News, Tv, Box, Prime, Android, Amazon, Make your TVs smart with new set top boxes from Videocon D2H, Tata Sky, Jio
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia