ഇന്ത്യയ്ക്ക് അഭിമാനിക്കാം; 17500 കോടി രൂപ മുടക്കി കൃത്രിമ സൂര്യനെ നിര്‍മിക്കാനൊരുങ്ങി രാജ്യം, ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്തി മോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.08.2019) ഇന്ത്യയ്ക്ക് അഭിമാനിക്കാം. 20 ബില്ല്യണ്‍ യൂറോ ചെലവ് കണക്കാക്കുന്ന കൃത്രിമ സൂര്യനെ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. ഫ്രാന്‍സില്‍ സൂര്യന്റെ കൊച്ചു പതിപ്പ് നിര്‍മിക്കാനായി ശാസ്ത്രജ്ഞരുടെ ശ്രമം ആരംഭിച്ചിരിക്കുകയാണ്. കൃത്രിമസൂര്യന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. താപം നിയന്ത്രിക്കാനുള്ള കവചമാണ് ഇന്ത്യയില്‍ പ്രധാനമായും നിര്‍മിക്കുക.

ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവേറിയ ശാസ്ത്രപരീക്ഷണമായ ഈ വന്‍ പദ്ധതിക്ക് ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്‌സ്‌പെരിമെന്റല്‍ റിയാക്ടേര്‍സ് (ITER) എന്നാണ് പേരിട്ടിരിക്കുന്നത്. 17500 കോടി രൂപ ഈ ശാസ്ത്രപരീക്ഷണത്തിനായി മുടക്കാന്‍ ഇന്ത്യ തയ്യാറായി. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ITER പദ്ധതിയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു.

ഇന്ത്യയ്ക്ക് അഭിമാനിക്കാം; 17500 കോടി രൂപ മുടക്കി കൃത്രിമ സൂര്യനെ നിര്‍മിക്കാനൊരുങ്ങി രാജ്യം, ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്തി മോദി

കൃത്രിമ സൂര്യന്റെ ഭാരം ഏകദേശം 28000 ടണ്ണായിരിക്കും. ഉയര്‍ന്ന ചൂടായിരിക്കും കൃത്രിമസൂര്യനില്‍ നിന്നും ഉയരുക. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ചൂടില്‍ പരീക്ഷണം നടന്നേക്കുമെന്നാണ് സൂചനകള്‍. അതുകൊണ്ടുതന്നെ ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭാഗമായും ഫ്രാന്‍സിലെ കൃത്രിമസൂര്യന്‍ മാറും. സൂര്യന്റെ മാതൃകയിലൂടെ ഊര്‍ജ്ജം നിര്‍മിക്കുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. 2025 ഓടെ കൃത്രിമസൂര്യന്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷ നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Technology, Narendra Modi, Prime Minister, "Made In India" Written All Over "Little Sun" Being Created In France
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia