ലുലു സൈബര്‍ ടവര്‍ ശിലാസ്ഥാപനം 13ന്; 11,000 പുതിയ തൊഴില്‍ അവസരങ്ങള്‍
Nov 10, 2014, 18:30 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10.11.2014) കേരളത്തിന്റെ വിവര സാങ്കേതിക മേഖലയില്‍ പുതിയൊരു മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ രാവിലെ 11 മണിക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലുലു സൈബര്‍ ടവര്‍ 2 ന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ലുലു സൈബര്‍ ടവറിന്റെ മാതൃക പുറത്തിറക്കും.
350 കോടി രൂപ മുതല്‍ മുടക്കില്‍ പണിയുന്ന ലുലു സൈബര്‍ ടവര്‍ 2ലേക്ക് ഇതിനകം രണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികളുമായി ധാരണയായിട്ടുണ്ട്. ശിലാസ്ഥാപനം നടക്കുന്ന അന്ന് തന്നെ കെട്ടിടത്തിന്റെ പണി ആരംഭിച്ച് 28 മാസം കൊണ്ട് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.
'പ്രഖ്യാപനത്തിലും കല്ലിടല്‍ കര്‍മങ്ങളുടെയും ധാരണപത്രങ്ങളുടെയും ദീനരോദനങ്ങളാണ് നമ്മുടെ ജനത മിക്കപ്പോഴും കണ്ടും കേട്ടും വരുന്നത്. വെറും പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, പ്രവൃത്തിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പറഞ്ഞ സമയത്ത് തന്നെ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് വെളിച്ചം പകരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രചാരണം പുതിയ തലമുറയെ അപകടപ്പെടുത്താനും അഭ്യസ്തവിദ്യര്‍ കേരളം വിട്ടുപോകാനും മാത്രമേ ഇടയാക്കുകയുള്ളൂ.
11,000 പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്ന പദ്ധതിയില്‍ 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇതില്‍ ഒമ്പത് ലക്ഷം ചതുരശ്രയടി സ്ഥലം ഐടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് യൂസഫലി പറഞ്ഞു. ഊര്‍ജ ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ച് ലീഡ്‌സ് സര്‍ട്ടിഫിക്കേഷനുള്ള കെട്ടിടമാകും നിര്‍മിക്കുക.
രൂപകല്‍പന ഉള്‍പെടെ കെട്ടിട നിര്‍മാണത്തിനെ ഓരോ ഘട്ടവും രാജ്യാന്തര വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ്. പുതിയ സൈബര്‍ ടവര്‍ പൂര്‍ത്തിയാവുന്നതോടുകൂടി ഈ രംഗത്തെ ലുലുഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 500 കോടി രൂപയാകും. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ എല്‍.ആന്‍ടിയുടെ തേജോമയ ബില്‍ഡിംഗ് നേരത്തെ ലുലു ഗ്രൂപ്പ് വാങ്ങി നവീകരിച്ചിരുന്നു. ലുലു സൈബര്‍ ടവര്‍ 1 എന്ന പേരിലുള്ള ഈ കെട്ടിടസമുച്ചയത്തിന് അടുത്തായാണ് രണ്ടാമത്തെ കെട്ടിടവും ഉയരുക.
15 ഐ.ടി. കമ്പനികളിലായി നാലായിരത്തോളം പേര്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Business, Technology, M.A. Yusafali, Kerala, Lulu Group, Building, Construction, Programme, Inauguration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.