ഫെയ്‌സ്ബുക്കിന് ബദലായി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ' ഖിലാഫബുക്ക്'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 11.03.2015) സോഷ്യല്‍ മീഡിയയിലെ ഭീമനായ ഫെയ്‌സ്ബുക്കിന് ബദലുമായി ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്ത്. 'ഖിലാഫബുക്ക്' എന്ന് പേരിട്ട ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഫെയ്‌സ്ബുക്കുമായി ഒട്ടേറെ സമാനതകള്‍ പുലര്‍ത്തുന്നുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പച്ചതിന്റെ ഫലമായാണ് 'ഖിലാഫബുക്ക്' രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നു. ഐ എസ് ലോഗൊ ആലേഖനം ചെയ്ത ലോക ഭൂപടമാണ് ഖിലാഫബുക്കിന്റെ മുഖചിത്രത്തില്‍ ഉള്ളത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സൈബര്‍ ജിഹാദ് ആഗോളതലത്തില്‍ വ്യാപിക്കുന്നതായി ഖിലാഫബുക്കിന്റെ വരവ് വ്യക്തമാക്കുന്നു.

ഈജിപ്തിലാണ് വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമെ ജര്‍മ്മന്‍, സ്പാനിഷ്, തുര്‍ക്കി, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളിലും ഖിലാഫബുക്ക് ലഭ്യമാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കാണ് 'ഖിലാഫബുക്കെന്ന്!' ഐ എസ് പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹാക്കിങ്ങിനെ ഭയന്ന് സൈറ്റ് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഫെയ്‌സ്ബുക്കിന് ബദലായി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ' ഖിലാഫബുക്ക്'

SUMMARY: Islamic State launches 'khelafabook'- an alternative for facebook. The website is hosted from Egypt. This is the official social media website of ISIS.

Keywords : Khelafabook, social media, isis, facebook, twitter, Egypt, technology, Khilafa Book: el Facebook del Estado Islámico fue bloqueado en Twitter. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia