കാര്‍ബണിന്റെ കെ9 കവച് 4ജി: ഭീം ഉള്‍പെടുത്തിയ ആദ്യ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി
Jul 4, 2017, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.07.2017) നാഷണല്‍ പെയ്‌മെന്റസ് കോര്‍പറേഷനുമായി സഹകരിച്ച് കാര്‍ബണ്‍ മൊബൈല്‍സ് ഭീം (ഭാരത് ഇന്റര്‍ഫെയ്‌സ് ഫോര്‍ മണി) ഉള്‍പെടുത്തിയുള്ള ആദ്യ സ്മാര്‍ട് ഫോണായ കെ9 കവച് 4ജി പുറത്തിറക്കി. വിരലടയാളം തിരിച്ചറിയുന്ന സവിശേഷമായ സെന്‍സര്‍ സുരക്ഷാ സംവിധാനവും ബാങ്കിങ് ഇടപാടുകള്‍ക്ക് 360 ഡിഗ്രി സുരക്ഷയും ലഭ്യമാക്കിയിട്ടുള്ള ഇത് ഭാരത സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ നീക്കത്തിനും കറന്‍സി രഹിത ഇടപാടുകള്‍ക്കും വലിയ പിന്തുണയാവും നല്‍കുക. കെ9 കവച് 4ജി ഫോണിന്റെ കവച് എന്ന സവിശേഷമായ സുരക്ഷാ സംവിധാനം ഈ ഇടപാടുകള്‍ക്ക് മികച്ച സുരക്ഷ ലഭ്യമാക്കും.
നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് തങ്ങളുടെ ഫോണുകളില്‍ ഭീം ഇന്റഗ്രേറ്റു ചെയ്യുവാനായതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാര്‍ബണ്‍ മൊബൈല്‍സ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യാ രംഗത്തെ രണ്ടു സംവിധാനങ്ങളുെട സഹകരണം കൂടിയാണിവിടെ ദൃശ്യമാകുന്നത്. ചെറുകിട നഗരങ്ങളില്‍ കറന്‍സി രഹിത ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഈ സഹകരണം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പുതിയ നീക്കത്തോടെ സ്മാര്‍ട് ഫോണിന്റെ നേട്ടങ്ങള്‍ ഗ്രാമീണ ജനതയിലേക്കു കൂടി എത്തിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് കാര്‍ബണ്‍ മൊബൈല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഷിന്‍ ദേവ്‌സാരെയും ചൂണ്ടികാട്ടി. വിവിധ ഭാഷകളില്‍ ഭീം ലഭ്യമാകുന്നത് വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് എളുപ്പമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എ പി ഹോത്തയും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങള്‍ ഭീം ഉപയോഗിക്കാനുള്ള അവസരമാകും കാര്‍ബണ്‍ ഫോണുകളിലെ ഭീം ആപ്പ് ലഭ്യമാക്കുകയെന്നും ഹോത്ത പറഞ്ഞു.
കെ9 കവച് 4ജി ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ബാങ്കിങ് സാമ്പത്തിക ഇടപാടുകള്‍ക്കു മാത്രമല്ല, ഫോണിന് മൊത്തത്തില്‍ തന്നെ സുരക്ഷ ഉറപ്പാക്കും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള ഈ ഫോണ്‍ 5290 രൂപയ്ക്കാണു ലഭ്യമാക്കിയിട്ടുള്ളത്. സുരക്ഷാപരമായ കാരണങ്ങളാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാരംഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കളെ പ്രധാനമായും ലക്ഷ്യമിടാനാണ് ഈ ഫോണിലൂടെ കാര്‍ബണ്‍ ശ്രമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Technology, Mobil Phone, India, National, Karbonn brings India's first smartphone 'K9 Kavach 4G' integrated with BHIM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.